നേരേ അർത്ഥം തരുന്ന ശൈലിയും അനുഭൂതിയുമായി മാറിത്തീരുന്ന വാക്കുകൾ. ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമെന്നനിലയിൽ ഈ കവികളുടെ ഭാഷയും മനസും നമ്മോടു സംസാരിച്ചുതുടങ്ങുകയാണ്. കാവ്യഭാഷയിൽ പൊതിഞ്ഞുവെച്ച ശ്രദ്ധയിൽ പതിയിരിക്കുന്ന സൗന്ദര്യം.
കമ്മ്യൂണിസ്റ്റാവുകയെന്നാൽ നട്ടെല്ലുനിവർത്തി മനുഷ്യനായി തലയുയർത്തി നിൽക്കാനുള്ള ശ്രമത്തിൻ്റെ തുടക്കമാണ്. അവിശ്വാസിക്കും വിശ്വാസിക്കും സകലമനുഷ്യർക്കും ചൂഷണരഹിതമായൊരു ലോകത്ത് ജീവിക്കാനാവുമെന്ന ജീവൻതന്നെ തീറെഴുതുന്ന ഒരു പ്രതീക്ഷയാണ്. നാം ജീവിക്കേണ്ടലോകം എങ്ങനെയായിരിക്കണമെന്നും അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ഒരു തിരിച്ചറിവിൽനിന്നാണ് ഇത് രൂപപ്പെടുന്നത്. അങ്ങനെയൊരു നിമിഷത്തിലാണ് നിങ്ങളിപ്പോൾ. ഇപ്പോൾ നിങ്ങളുടെ മുന്നിലൂടെ വിമോചനപ്പോരാട്ടങ്ങൾക്ക് തങ്ങളെതന്നെ സമർപ്പിച്ചവരുടെ ഒരു നീണ്ടനിര ഒഴുകിപോവുകയാണ്, ഉയർത്തിപ്പിടിച്ച ശിരസ്സുമായി... • രക്തസാക്ഷിത്വത്തിൻ്റെ പുസ്തകം
അണയുന്ന സൂര്യൻ പള്ളികളിൽ ഉപേക്ഷിച്ച പ്രകാശത്തിൻ്റെ കാലടിപ്പാതകളെ നീ സൂക്ഷിച്ചു. പകൽ മരിച്ചുകഴിഞ്ഞാൽ, രാത്രി വന്നണഞ്ഞാൽ, പിന്നീടുള്ള പ്രകാശം മുഴുവനും നീയാണ്. നിൻ്റെ ചുംബനങ്ങൾ എൻ്റെ നിദ്രയിൽ മീവൽപക്ഷികളെ സഞ്ചരിപ്പിക്കുന്നു. ലൈംഗികത മുഖ്യപ്രമേയമായി വരുന്ന 28 ലോക കഥകൾ.
ദൂരെയിരുന്നെഴുതുക എന്നത് തീക്ഷ്ണമായൊരു സാധ്യതയാണ്. അവിടെ എഴുത്തുകാരന്/ എഴുത്തുകാരിക്ക് അയാളുടെ/അവരുടെ ദേശത്തിൻ്റെ പൊതിഞ്ഞുപിടിക്കലുകളില്ല. ഏകാന്തതയുടെ അശാന്തമായ ഒരു ആവരണത്തിനകത്താണയാൾ/ അവർ. എഴുതുന്ന ഓരോവരിയിലും വാക്കിലും ആർജ്ജിച്ചതിൻ്റെയും കൂട്ടിച്ചേർത്തതിൻ്റെയും പടങ്ങളും ഭാരങ്ങളും പൊഴിഞ്ഞുപോവുന്നു. ഒടുവിൽ എഴുത്തുമാത്രം ഒറ്റപ്പെട്ട, നഗ്നമായ ഒരുടലായിമാറുന്നു.
ക്രിസ്തു ചരിത്രത്തിലെ ഹൃദയസ്പർശിയായ സംഭവവികാസങ്ങളെ പുതിയ മാനദണ്ഡത്തിൽകൂടി അവതരിപ്പിക്കാനുള്ള ശ്രമമാണ് പത്രോസിൻ്റെ വാൾ. പുരോഹിതന്മാരുടെയും പരീശവർഗ്ഗത്തിൻ്റെയും വിശ്വാസത്തിൻ്റെ അടിസ്ഥാനശിലകളെ പൊളിച്ചുപണിയാനുള്ള ക്രിസ്തുവിൻ്റെ ശ്രമങ്ങളെ ഏതു വിധത്തിലും ചെറുത്തു തോല്പിക്കാനുള്ള പ്രവണതയാണ് ഈ നാടകത്തിൻ് കഥാതന്തു.
ഇഞ്ചക്കാട്ടുകാരൻ എന്ന തനി നാട്ടുമ്പുറത്തുകാരനായി കഴിഞ്ഞ അറുപതുവർഷങ്ങളെ വിശകലനം ചെയ് മനസ്സിലാക്കിയതിനാൽ മണ്ണിനെയും ഇതര പാരിസ്ഥിതികനന്മകളെയും ആഴത്തിൽകണ്ടറിഞ്ഞും ആദരിച്ചും ഉൾക്കൊണ്ടും ജീവിച്ച അടിസ്ഥാനജനതയുടെ കാഴ്ചപ്പാടിൽ ബദൽ സാധ്യമാണെന്ന തിരിച്ചറിവ്. ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് മുപ്പത്തിരണ്ടു വർഷം മുമ്പ് ചോദിച്ച ചോദ്യം അനേകഭാഷകളിലൂടെ ലോകമെമ്പാടും മുഴക്കമാവുന്നു. യുദ്ധവും കലാപവും അക്രമവും മതജാതി വിദ്വേഷവും സ്വാർത്ഥതയും സുഖലോലുപചിന്തയും അജ്ഞതയും അധികാരഗർവ്വം ലാഭക്കൊതിയും നിയന്ത്രിക്കുന്ന കമ്പോളവും വ്യക്തിയെ സാമൂഹ്യവിരുദ്ധനാക്കുന്നു എന്ന തിരിച്ചറിവ് അതിജീവനസാധ്യതയാക്കുന്ന ബൃഹദ് ആഖ്യാനം..
ചലനത്തെയും കാലത്തെയും സൗന്ദര്യത്തെയും സൂചിപ്പിക്കുന്ന വാക്കുകളുടെ ഭാവബിംബങ്ങളിൽ സംഗീതം ഉറഞ്ഞുകിടക്കുന്നു. ചലനം കാലത്തിൽ മൃത്യുവായും ജനനമായും വഴിപിരിയുന്ന മായാലോകം. ഭഞ്ജിക്കപ്പെടുന്ന നിശബ്ദത സംഗീതമല്ലെന്നു തെളിയിക്കുന്ന കഥാപ്രപഞ്ചം
ഒരു തീച്ചൂളയിൽ രൂപംകൊണ്ട അമൂല്യമായ മുത്തുകളുടെ ഒരു സമാഹാരമാണ് ഈ സൃഷ്ടി. മാതാപിതാക്കൾക്കും സഹജീവികൾക്കും നൽകേണ്ട പരിഗണനയെ കുറിച്ച് പുതിയ കാലഘട്ടത്തിനു കൊടുക്കുന്ന സന്ദേശത്തെ അഭിനന്ദിക്കാതെ തരമില്ല. പല്ലില്ലാത്ത ചിരികൾ ഏറ്റവും നിഷ്കളങ്കമാണെന്നുള്ളത് ജീവിതത്തിൻ്റെ രണ്ടറ്റങ്ങളിലും ഉള്ള കുഞ്ഞുങ്ങളെയും വൃദ്ധൻമാരെയും വീക്ഷിച്ചാൽ മനസിലാകും. ആ വീക്ഷണങ്ങളെയാണ് റസീന ഈ ചെറുകഥകളിലൂടെ നമ്മുടെ മൂന്നിലെത്തിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാവുന്ന വളരെ ലളിതമായ ഭാഷ നൽകുന്ന ഹൃദ്യമായ വായനാനുഭവമാണ് 'പല്ലില്ലാത്ത ചിരികൾ'. ഡോ. ആസാദ് മൂപ്പൻ
ഒരു ഭീകരൻ എന്ന നിലക്കുള്ള ഒസാമ ബിൻ ലാദൻ്റെ ഏറ്റവും വലിയനേട്ടം അമേരിക്കയെ അതിൻ്റെ മണ്ണിൽവച്ചുതന്നെ ആക്രമിച്ചു ഞെട്ടിച്ചു എന്നതാണ്. മനുഷ്യരക്തം മഴവെള്ളംപോലെ ഒഴുക്കുന്നതിൽ മടികാണിക്കാത്ത ഒസാമ ബിൻ ലാദൻ അതിലൂടെ എന്തുനേടി എന്ന കാലത്തിൻ്റെ ചോദ്യം പ്രസക്തമാണ്. പ്രശസ്ത പത്രപ്രവർത്തകൻ ജൊനാഥൻ റാൻഡൽ എഴുതിയ ഒസാമ ഒരു ഭീകരൻ്റെ പിറവി എന്ന പുസ്തകത്തിൻ്റെ മലയാള ഭാഷാന്തരം.
ശ്രീജിത്ത് വാവയുടെ ഓരോ കാവ്യച്ചിന്തുകളും ചിന്തയ്ക്ക് തീ കൊളുത്തുന്നതാണ്. ചെറു തീപ്പൊരികൾകൊണ്ട് അതു മുൻധാരണകളുടെ മഹാവിപിനത്തെ കത്തിച്ചുകളയുന്നു. പുതിയ സത്യങ്ങളെ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നു. കുരീപ്പുഴ ശ്രീകുമാർ സത്യങ്ങളുടെ ഭയരഹിതമായ വിളിച്ചുപറയലും ആധികാരിക, ആധാര ഗ്രന്ഥങ്ങളിൽ നിന്നല്ലാത്ത ജീവിത ദർശനങ്ങളുടെ പ്രദർശനശാലയും കൂടിയായ ഈ കവിതകൾ മലയാള കവിതയിന്നോളം വെട്ടിയ ചാലുകളിലൂടെയല്ലാതെ, ജീവിതംപോലെ പിടിതരാതെ പരന്നൊഴുകുകയാണ്. വിനീതാ വിജയൻ ഞാനുകൾ ഒരുപാട് ഞാനുകൾക്കിടയിലെ ഒരു ഞാനിനെ തിരയാലാകാം. അല്ലെങ്കിൽ ഞാനുകളെല്ലാം ഞാൻ മാത്രമാണെന്ന തിരിച്ചറിവിലേക്കുള്ള യാത്രയാകാം. ഹിമാ ശങ്കർ