എഴുത്തിന്റെ പിന്നിലുള്ള വേദന സർഗ്ഗാത്മക കലാകാരനെപ്പോലെ യഥാർത്ഥ വിമർശകനും ഏറ്റുവാങ്ങുന്നുണ്ട്. കൃതിയെ വിലയിരുത്തുന്ന യന്ത്രമല്ല വിമർശകൻ. സാമൂഹികശാസ്ത്രപരമോ മനഃശാസ്ത്രപരമോ ആയ ഏതെങ്കിലും സമീപനം സ്വീകരിച്ച് കൃതിയെ യാന്ത്രികമായി വിലയിരുത്തുന്ന പ്രക്രിയയല്ല വിമർശനം. സാഹിത്യകൃതികൾ തന്നിൽ സൃഷ്ടിച്ച അനുഭൂതിതരഗങ്ങളെക്കുറിച്ചും അതു തന്റെ ഇഷ്ടങ്ങളമായും പ്രിയപ്പെട്ട സൗന്ദര്യമൂല്യങ്ങളുമായും അനുഭവങ്ങളുമായും നടത്തിയ ആന്തരമായ സംവാദങ്ങളെപ്പറ്റിയുമാണ് വിമർശകൻ എഴുതുന്നത്.വിമർശനവും ഒരർത്ഥത്തിൽ ആത്മപ്രകാശനത്തിന്റെ കലയാണെന്നു തെളിയിക്കുന്ന മൗലികമായ നിരീക്ഷണങ്ങൾ
‘നിറം തന്ന നോവുകൾ’ ഒരു ഇരുണ്ട നിറമുള്ള പെൺകുട്ടിയുടെ കഥയാണ്. എല്ലാം തികഞ്ഞ ഒരു ജന്മം ആയിരുന്നു എങ്കിലും അവളുടെ നിറം അവൾക്ക് വേദനകൾ സമ്മാനിച്ചു. ഇരുണ്ട നിറം ഉള്ള ഒരു പെൺകുട്ടിയുടെ കൈപ്പേറിയ അനുഭവങ്ങളും, ക്ലേശങ്ങളും ആണ് ഇതിൽ തുറന്നുകാട്ടുന്നത്. അവളുടെ ബാല്യം, കൗമാരം, യൗവനം, വിവാഹജീവിതം, അമ്മയായ ജീവിതം, പോരാളിയായി ജീവിതം, എല്ലാം ഇതിൽ പറയുന്നു. ‘അനുസരണ എന്ന ചങ്ങലയാൽ' ബന്ധിതമായ അവൾക്ക് സ്വപ്നങ്ങൾ കാണാൻ അനുവാദമില്ലായിരുന്നു. 1950-60 കളുടെ കുടുംബ വ്യവസ്ഥയാൽ പറന്നുയരാൻ സാധിക്കാഞ്ഞ... എന്നാൽ വാർദ്ധക്യത്തിൽ എല്ലാം നേടി വിജയിച്ച ഒരു സ്ത്രീയുടെ കഥയാണ്...മേരി ആന്റണി കാഞ്ഞിരപ്പള്ളിയിൽ പുരാതന കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവൺമെന്റ് സ്കൂളിലും, കോട്ടയം മൗണ്ട് കാർമൽ സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം സെന്റ് തെരേസാസ് കോളേജിലും, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിലുമായിരുന്നു കോളേജ് വിദ്യാഭ്യാസം. 63-ാം വയസ്സിൽ പഠനം പുനരാരംഭിച്ചു... 68-ാം വയസ്സിൽ സൈക്കോളജിയിൽ രണ്ടു ബിരുദാനന്തര ബിരുദം നേടി. 71-ാം വയസ്സിൽ സ്വന്തം ആത്മകഥയായ ‘നിറം തന്ന നോവുകൾ’ എഴുതി.
എനിക്കും നിനക്കുമിടയിലുള്ള തകർന്ന തുറമുഖങ്ങളിൽനിന്നും ജീവൻസന്ദേശവും കാത്തിരിക്കുന്ന ആളൊഴിഞ്ഞ കപ്പലാണു ഞാൻ. ദിക്കുകളോടും ആഴങ്ങളോടും ഞാൻ ചൂളംകുത്തുന്നു. ഓരോ തിരയിലും പ്രണയക്കടലിലേക്ക് ആഴ്ന്നിറങ്ങുന്ന വെറും മരക്കൂട്.
പ്രണയമിരമ്പുന്ന സമുദ്രഘോഷം സംസാരിക്കുന്ന കവിതകൾ.
അടരുകളിലത്രയും നീയായിരുന്നു
'അതിജീവിതകൾ ' എന്ന ഈ നോവലിന്റെ ആമുഖത്തിൽ ഇതൊരു സാങ്കല്പികകഥയാണെന്നും ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ ആരുമായും ഈ കഥക്കു ബന്ധമില്ലെന്നും നോവലിസ്റ്റ് പ്രസ്താവിക്കുന്നുണ്ട്. എങ്കിലും കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരാണ് എന്ന ഒരു തോന്നലാണ് നോവൽ വായിക്കുമ്പോൾ അനുഭവപ്പെടുന്നത്. അത്രയും യഥാർത്ഥമായ സംഭവങ്ങളും കഥാഗതിയും ജീവസ്സുറ്റ കഥാപാത്രങ്ങളുമാണ് ഈ നോവലിലുള്ളത്.
— കെ.കെ. സുധാകരൻ
മനുഷ്യജീവിതത്തെയും ഗ്രാമീണസംസ്കാരത്തെയും വളരെ ഹൃദയസ്പർശിയായിക്കാണുന്ന ഒരു കാഴ്ചപ്പാട് ഈ പുസ്തകത്തിലുടനീളം കാണാം. ജീവിതത്തിലെ ചെറിയ സംഭവങ്ങളെയും അനുഭവസമ്പത്തുകളെയും ഹൃദ്യമായ ഭാഷയിലാണ് പ്രതിപാദിച്ചിരിക്കുന്നത്. വായനക്കാരന്റെ മനസ്സിൽ ഒരു നൊമ്പരമോ പുഞ്ചിരിയോ ചിലപ്പോൾ ആഴമുള്ള ഒരു ചിന്തയോ ഒക്കെ ഉണർത്താൻ പ്രാപ്തമാണ് ഇതിലെ അധ്യായങ്ങൾ.
— ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ
ജീവിതം ചിലപ്പോൾ ഒരു തീവണ്ടി യാത്രപോലെയാണ്. ഓരോ സ്റ്റേഷനിലും കണ്ടുമുട്ടുന്ന മനുഷ്യരും അവിടെനിന്നും കിട്ടുന്ന അനുഭവങ്ങളും നമ്മുടെ യാത്രയുടെ ദിശതന്നെ മാറ്റിവരച്ചേക്കാം. മരണത്തിന്റെ നിഴൽവീണ കിടക്കകളിൽനിന്നു വിടപറഞ്ഞകലുന്ന ജീവന്റെ സാക്ഷ്യംപോലെ ഒരു തീർത്ഥയാത്ര... ജീവിതത്തിലെ അത്തരമൊരു യാത്രയുടെ നേർകാഴ്ചയാണ് ഈ പുസ്തകം.
ജീവിതത്തിന്റെ രതിയും വിശ്വാസത്തിന്റെ പീഡയും ഇത്രയേറെ വേട്ടയാടിയ ഒരു കലാകാരൻ ചരിത്രത്തിലുണ്ടാവില്ല. ആമോദങ്ങൾ കൊണ്ടയാൾ പുലർകാലങ്ങളിൽ നൃത്തം ചവിട്ടി... അന്തികളിൽ പാപപീഡയാൽ അലറിക്കരഞ്ഞു. ആധുനിക മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവൽകരണവും ഏകാന്തതയും ബർഗ്മാന്റെ പ്രിയപ്പെട്ട വിഷങ്ങളാണ്. വ്യക്തിയുടെ ചിന്തകൾ, ഓർമ്മകൾ, നിരാശകൾ, ഖേദങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി ബർഗ്മാനിലൂടെയാണ് യൂറോപ്യൻ സിനിമ സ്വാംശീകരിച്ചത് 'വൈൽഡ് സ്ട്രോബെറീസ്' ഇത്തരം ഭാഷയുടെ പൊരുളായിരുന്നു.ബർഗ്മാന്റെ സിനിമയും ജീവിതവും ഇടകലരുന്ന അസാധാരണ പുസ്തകം
INGMAR BERGMAN
വേടന്റെ നായാട്ട് അധികാരം എന്ന വ്യവസ്ഥയ്ക്ക് നേരെയാണ്. അത് സൃഷ്ടിക്കുന്ന ഭയത്തിനും അപ്രമാദിത്വത്തിനും മേൽക്കോയ്മാ മനോഭാവത്തിനുമെതിരെയാണ്. അത്തരം വിളിച്ചുപറയലുകൾ അധികാരകേന്ദ്രങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് സ്വാഭാവികം മാത്രം. തെരഞ്ഞെടുത്ത ജനങ്ങൾ ശരിതെറ്റുകൾ വിളിച്ചുപറയുമ്പോൾ തെരുവിലിട്ട് വെടിവെച്ചുകൊന്ന് കർഫ്യൂ പ്രഖാപിക്കുന്ന വിചിത്ര വ്യവസ്ഥയിൽ വേടന്മാർ രൂപപ്പെടുകതന്നെ ചെയ്യും. അത് കാലത്തിന്റെ കാവ്യനീതിയാണ്.
കവിതയിലൂടെ ഇന്ദ്രിയാനുഭൂതിയുടെയും അറിവിന്റെയും ഒരു ലോകം സൃഷ്ടിക്കുക എന്നതോടൊപ്പം, ഈ ലോകത്തെ താൻ ഇങ്ങനെയൊക്കെയാണു കാണുന്നത് എന്ന സത്യവാങ്മൂലം.
ഒരിക്കലും കരയിക്കാതെ, കീറിമുറിഞ്ഞ ഹൃദയത്തിൽ കരച്ചിലിനേക്കാൾ വലിയ അശാന്തി നിറച്ചുകൊണ്ടേയിരിക്കുന്ന അത്യന്തസംഘർഷനിർഭരമായ ചില ജീവിതക്കാഴ്ചകൾ
THE BEAUTILICIOUS QUEEN
എന്നെ സെക്സ് സിംബൽ, മാദകറാണി എന്നൊക്കെ ആളുകൾ വർണ്ണിക്കുന്നുണ്ട്. അങ്ങനെയൊക്കെ വിളിക്കുന്നത് സന്തോഷമൊക്കെ തരുന്നുണ്ടെങ്കിലും അംഗീകരിക്കാൻ ചെറിയ വിഷമവും തോന്നുന്നു. ഞാൻ എങ്ങനെ വസ്ത്രത്തിൽ വേണമെങ്കിലും അഭിനയിക്കാം, എന്നോട് ഹവ്വയായി അഭിനയിക്കാമോ എന്നു ചോദിച്ചാൽ സമ്മതം എന്നു തന്നെയാകും മറുപടി. എനിക്കൊന്നേ വേണ്ടൂ, സിനിമ കാണാനായി വരുന്നവർ നിറഞ്ഞ മനസ്സോടെയും ആനന്ദത്തോടെയും അതു കാണണം. അതിന് ഡാൻസ് ഉപകരിക്കുമെങ്കിൽ അതും ഞാൻ ചെയ്യും.തെന്നിന്ത്യൻ താരറാണിയായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതവും ഓർമ്മകളും.ഉന്മാദ താരകം
സിൽക്ക് സ്മിതയുടെ ഓർമ്മയും ജീവിതവും
(1960-1996)
സ്നേഹത്തെ മുൻനിർത്തി എപ്പോഴും പിന്തുണയ്ക്കുന്ന സുഹൃത്തുക്കളും കഴിവു മനസ്സിലാക്കി അംഗീകരിക്കുന്ന സഖാക്കളും സഹപ്രവർത്തകരുമെല്ലാം പ്രകാശഭരിതമായ ഒരു ജീവിതത്തെയാണ് പരിചയപ്പെടുത്തുന്നത്.
തന്നെ താനാക്കിയത് സമൂഹം അളവില്ലാതെ ചൊരിഞ്ഞ വാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും ധാരകളാണെന്ന് അടയാളപ്പെടുത്തുന്ന ജീവിതരേഖകൾ.