മലാലായ ജോയയ്ക്ക് നാലുദിവസം പ്രായമുള്ളപ്പോഴാണ് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ ആക്രമിക്കുന്നത്. പാക്കിസ്ഥാനിലെയും ഇറാനിലെയും അഭയാർത്ഥി ക്യാമ്പുകളിലായിരുന്നു ജോയയുടെ കുട്ടിക്കാലം 1990-കളുടെ അവസാനം താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് ജോയ മടങ്ങിയെത്തി. അവിടെ അവർ സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒളിസംഘടനകളിൽ പ്രവർത്തിച്ചു.
തട്ടിൻപുറത്തുനിന്നും പഴയതലമുറയിലെ കമ്മ്യൂണിസ്റ്റ് അച്ഛന്മാർ ഇറങ്ങിവരും പോലെ സ്വർഗ്ഗത്തിൽനിന്നും ഇന്നത്തെ എ.കെ.ജി. സെന്ററിലേക്ക് ഇ.എം.എസ്. ഇറങ്ങിവരുന്ന സ്വപ്നാത്മക കഥയാണ് ഇ.എം.എസ്സും ദൈവവും. ഈ കഥ ഒരാളിൻ്റെ സ്വപ്നമല്ല. എന്നാൽ ഏതോതരത്തിൽ ഇ.എം.എസിൻ്റെ വരവാഗ്രഹിക്കുന്ന മലയാളിയബോധത്തിൻ്റെ സ്വപ്‌നമാണ്. മലയാളിയുടെ സ്വപ്നങ്ങളിൽ ഇ.എം.എസിനെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കാൻ കഴിഞ്ഞ അനൂപിൻ്റെ ഭാവന നമ്മുടെ കാലത്തിൻ്റെ വൈപരീത്യങ്ങളെ ഏറ്റെടുക്കാനാണു ശ്രമിക്കുന്നത്.
അറിയാതെ നമ്മളെ തുറിച്ചുനോക്കുന്ന മീൻ കണ്ണുകളാണ് ശരിക്കും ബാല്യകാലം, ചത്തുപൊങ്ങിയശേഷമല്ലെന്നു മാത്രം. ബിജു ഓർത്തെടുക്കുന്ന ഇത്തിരിക്കുഞ്ഞൻ കാര്യങ്ങൾ വായനക്കാരിൽ ഇമ്മിണി വല്യ കാലത്തെ അടയാളപ്പെടുത്തുന്നു. മീൻ നോട്ടത്തിൻ്റെ മധുരം പിന്നെ പിന്നെ സങ്കടമായി പരിവർത്തനം ചെയ്യപ്പെടുന്നതാണ് ബാല്യം. ഒരിക്കൽകൂടി അനുഭവിച്ചറിയാൻ കഴിയാത്ത ആ കാലം ബിജുവിൻറെ എഴുത്തിലൂടെ തിരിച്ചുകിട്ടുന്നു. കുഴിയിലേക്ക് ഊളിയിട്ടു പോകുന്ന ആനയും മുറിവേൽക്കാത്ത ആനക്കളിയും നാടറിയാത്ത വാറ്റുകാരനും ബിജുവിനെ വായിക്കുമ്പോൾ ഞാനും നിങ്ങളുമാകുന്നുണ്ട്. അതുതന്നെയാണ് ഈ പുസ്‌തകത്തിൻ്റെ രസച്ചരട്.
നൃത്തം ചെയ്യുന്ന ഭഗവാൻ ശിവൻ്റെ മനോഹരമായ ചിത്രങ്ങളും പ്രതിമകളും പ്രപഞ്ചതാണ്ഡവത്തിൻ്റെ ദൃശ്യബിംബങ്ങളാണ്. അതുപോലെതന്നെയാണ് ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാർ ഫോട്ടോഗ്രാഫ് ചെയ്ത ബബിൾചാംബർ അടയാളങ്ങൾ. അത്യാധുനികവും വികസിതവുമായ നമ്മുടെ പാശ്ചാത്യ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു ലഭ്യമായ ശിവതാണ്ഡവത്തിൻ്റെ നവീന പതിപ്പാണവ. അത്രതന്നെ സുന്ദരവും ആഴമാർന്നതുമാണ് അതിൻ്റെ പ്രഭാവം. ഇരുസന്ദർഭങ്ങളിലും സൃഷ്‌ടിയുടെയും സംഹാരത്തിൻ്റെയും ശാശ്വത നൃത്തത്തെ നാം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രകൃതിപ്രതിഭാസങ്ങളുടെയും അടിത്തറയാണിത്. എല്ലാ അസ്തിത്വങ്ങളുടെയും അടിത്തറ.
കമ്മ്യൂണിസ്റ്റ് വിരോധം ബൂർഷ്വാസിയുടെ എക്കാലത്തെയും കാപട്യപൂർണ്ണമായ ആയുധമാണ്. നിർദയവും ക്രൂരവുമായ ഒന്നായി അതിനെ സാമ്രാജ്യത്വം ഉപയോഗിക്കുന്നു. പുരോഗതിയെയും ജനാധിപത്യത്തെയും സമാധാനത്തെയും തച്ചുതകർക്കാനുള്ള വടിയായി അതിനെ മാറ്റിയിരിക്കുന്നു. അധ്വാനിക്കുന്നവൻ്റെയും കഷ്‌ടപ്പെടുന്നവൻ്റെയും വീക്ഷണകോണിൽനിന്നുകൊണ്ട് ലോകത്തെ വിലയിരുത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുക അതിൻ്റെ എന്നത്തെയും കർമ്മമാണ്. കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിൻ്റെ ദൃഢവും സുവ്യക്തവുമായ വിചിന്തനങ്ങൾ.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽകൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!
തൊണ്ണൂറു തികഞ്ഞ മലയാളത്തിൻ്റെ മഹാകാഥികനുമായി മൂന്നു ദീർഘ സംഭാഷണങ്ങൾ. രണ്ടു മുഖാമുഖം, മറ്റൊന്ന് വാക്കിൻ്റെ കരുത്തളന്ന കഥാകാരനും വാക്കിനെ ഭജിച്ച കവിക്കുമൊപ്പം എഴുത്തിൻ്റെ വഴികളിലൂടെ ഒരു ദീർഘയാത്ര. അസഹിഷ്‌ണുതയുടെ രാഷ്ട്രീയത്തെക്കുറിച്ച്, ഭാഷയെയും സാഹിത്യത്തെയും കുറിച്ച്, മാറുന്ന കാലജീവിതത്തെക്കുറിച്ച് എം.ടി. സംസാരിക്കുന്നു.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽ കൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!