കമ്പോള സമ്പദ്ഘടനയിൽ പ്രകൃതിവിഭവങ്ങളുടെ ആസൂത്രണമെന്നത് ലാഭം വർദ്ധിപ്പിക്കാനും ധനസ്വരൂപ ണത്തിനുമുള്ള മാർഗ്ഗമാണ്. മനുഷ്യാവശ്യങ്ങളെയും പ്രകൃതിയെയും കമ്പോളം നിയന്ത്രിക്കുന്നു. സ്ത്രീകളും പാശ്ചാത്യേതരസംസ്‌കാരങ്ങളും പുതിയ രൂപത്തിലുള്ള ദാരിദ്ര്യത്തെ നേരിടുന്നു. ആധുനികശാസ്ത്രം, അതിൻ്റെ വർഗപരവും പിത്യകേന്ദ്രീകൃതവുമായ സ്വഭാവസവിശേഷതകളെയും പാശ്ചാത്യകോയ്‌മയെയും ധാർമികമായി ന്യായീകരിക്കുന്നു. സ്ത്രൈണമൂല്യങ്ങളുടെ വീണ്ടെടുപ്പു മാത്രമേ നമുക്ക് സ്വീകാര്യമായ ബദൽ രാഷ്ട്രീയം രൂപപ്പെടുത്തുന്നുള്ളു. വന്ദനശിവയുടെ സാമൂഹിക-രാഷ്ട്രീയ വിമർശന ങ്ങളും ജീവിതദർശനവും സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവകൃതി
സംഭവപരമ്പരകളുടെ വിസ്മയകരമായ സ്വാഭാവികതയും സൂക്ഷ്മനിരീക്ഷണങ്ങളും കൃത്യതയാർന്ന വിവരണങ്ങളും രസകരമായ സംവേദനാനുഭവവുംകൊണ്ട് ഉദാത്തമായ ഒരു ക്ലാസിക് രചനയായി ഉയരുന്ന കൃതി. ബിഭൂതിഭൂഷണിൻ്റെ ചന്ദ്രപഹാഡ് എന്ന വിഖ്യാത നോവലിൻ്റെ മലയാള ഭാഷാന്തരം.
സിനിമയ്ക്കകത്ത് പെണ്ണിനെ ഉടുപ്പിച്ചും അഴിയിച്ചും ഇരുത്തിയും കിടത്തിയും കരയിച്ചും ഭോഗിച്ചും പുറത്തു സിനിമയെപ്പറ്റി പഠിപ്പിച്ചും ആൺലോകം സ്വന്തം ആധിപത്യത്തെ ന്യായീകരിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. സിനിമാശാലക്കു പുറത്ത് ഒരുപക്ഷേ വീടിനുള്ളിൽ പുരുഷൻ അവളോടു പറയുന്നതുമാത്രമായിരിക്കണം അവൾക്ക് സിനിമയെന്ന് ഇന്നും ആൺകോയ്‌മ ശാഠ്യംപിടിക്കുന്നു. സിനിമയുടെ പെൺകാഴ്ചകൾ
പ്രതിഭ ഏത് ഇരുട്ടിലും പ്രതീക്ഷയുടെ വിളക്കു തെളിയിക്കും. പ്രതിസന്ധി എത്ര വലുതാണോ അതിലും വലുതായിരിക്കണം നമ്മുടെ പ്രതീക്ഷകൾ. ആരൊക്കെ നഷ്ടപ്പെട്ടാലും എന്തൊക്കെ നഷ്ടപ്പെട്ടാലും പ്രതീക്ഷയുടെ ഒരുകണം ബാക്കിയുണ്ടെങ്കിൽ നാം ആ സ്വപ്നസാക്ഷാത്കാരത്തിലെത്തും. തൻ്റെ ജീവിതാഭിലാഷം പൂർണ്ണതയിലെത്തിക്കാനുള്ള ഒരു പെൺകുട്ടിയുടെ അതിജീവനശ്രമങ്ങൾ. സിനിമ കാണാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നതുപോലെ സിനിമാക്കഥകൾ കേൾക്കാനും ആർക്കാണ് താല്പ്‌പര്യമില്ലാത്തത്. ആരും നിർമ്മിച്ചിട്ടില്ലാത്ത് ഒരു സിനിമാക്കഥ വായിച്ചു ഭാവനയിൽക്കാണാൻ അവസരം കിട്ടിയാൽ എന്തിന് നാം ആ അവസരം നഷ്ടപ്പെടുത്തണം? വായനക്കാരെ ഉദ്വേഗത്തിൻ്റെ കൊടുമുടി കയറുവാൻ സഹായിക്കുന്ന ഒരു തിരക്കഥ. ആവേശം ആകാശത്തോളം
സിനിമയോടുള്ള അസാധാരണമായ അഭിനിവേശത്തിൻ്റെ പേരാണ് ക്വിന്റ്റിൻ ടറന്റിനോ. ഒരു സാധാരണ ജീവിതത്തിൻ്റെ കയറ്റിറക്കങ്ങളിൽനിന്നും സിനിമയിലേക്കുള്ള അയാളുടെ പ്രവേശം, ടറന്റിനോയുടെ ഭാഷയിൽപ്പറഞ്ഞാൽ 'സ്വയം ഡിസൈൻ ചെയ്ത'തായിരുന്നു. അപ്രതിക്ഷിതമായ തുടർനീക്കങ്ങളിലൂടെ ടറന്റിനോയുടെ തിരക്കഥാനിമിഷങ്ങളും സംവിധാനവും ജീവിതവും അതുവരെയുള്ള നടപ്പുരീതികളിൽനിന്നും വഴിമാറി നടന്നു. കാമറയ്ക്കു മുൻപിലെ ആകസ്മികതകളുടെ തമ്പുരാനായി അയാൾ മാറി. ചതിയുടെയും അഭിനിവേശത്തിൻ്റെയും ആണ് വവിസ്ഫോടനംപോലെ 'റിസർവോയർ ഡോഗ്‌സും' പ്രതികാരത്തിൻ്റെ പെൺവഴിയായി 'കിൽബിലും' പിറന്നത് സാധ്യതകളുടെ അവസാന വാക്കുമായല്ല, മറിച്ച് 'കാഴ്ചയുടെ അസാധാരണ നിമിഷങ്ങൾ ബാക്കിവെച്ചുകൊണ്ടാണ്. ഈ കാലഘട്ടത്തിൻ്റെ അസാധാരണ സിനിമാ പ്രതിഭ ആരെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതും വരാം. പക്ഷെ ആ പട്ടിക തുടങ്ങുന്നത് ടറന്റിനോയുടെ പേരുമായിട്ടായിരിക്കും. സിനിമയേക്കാൾ വിസ്മയകരമായി ചിന്തിക്കുകയും ജീവിതത്തേക്കാൾ ആകസ്മികതകൾ നിറഞ്ഞ സിനിമകളിൽ വിശ്വസിക്കുകയും ചെയ്ത ഒരു അസാധാരണ പ്രതിഭയുടെ കലാജീവിതം
വർഷങ്ങൾക്കു മുൻപ് ചിദംബരത്തെ നടരാജ സന്നിധിയിൽ, ഗോപാലകൃഷ്ണഭാരതി ഗാനം 'എന്നേരമും ഉണ്ടാൻ സന്നിധിയിൽ ഇരിക്കവേണ്ടും അയ്യാ....' പാടി ചുവടുവെച്ച് അലിയുന്ന നിമിഷം....ഒരു നിമിഷം എല്ലാം നിശബ്ദമായി...പൂർണ്ണ നിശബ്ദത... അടഞ്ഞ ശ്രീകോവിൽ പൊടുന്നനെ തുറന്നുവന്നു... അത്ഭുതം ... ആരതികൾ കത്തിനിന്നു... അതെനിക്കുമാത്രമുള്ള ദർശനമായിരുന്നു... ആ നിമിഷം നൃത്തം എനിക്ക് പ്രാർഥനയായിരുന്നു..... തൊട്ടടുത്ത നിമിഷം എല്ലാം പഴയതുപോലെ.... നൃത്തവേദി.... കാഴ്ചക്കാർ... എല്ലാം... എല്ലാം... നൃത്തം ഓരോ നിമിഷവും ഓരോന്നാണ്... അത് പ്രണയവും കാമവും പ്രാർഥനയും വേദനയും നിലവിളിയും പിടച്ചിലും ഒക്കെയാണ്... അതെൻ്റെ ഭാഷയാണ്... അത് നിങ്ങൾ കേൾക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ആടി ഞാൻ ഉള്ളിലേക്കിറങ്ങുമ്പോൾ, അനാദിയായ നദിയിൽ, കാലവാഹിനിയിൽ കാൽ ചവിട്ടുമ്പോലെ, നദി എൻ്റെ ഉടലിലേക്കും ഞാൻ അതിലേക്കും പടർന്നുകയറുന്നു..... മുദ്രകളുടെ സംഗീതം ഭാഷയാക്കിയ ഒരു നർത്തകിയുടെ കലയും ജീവിതവും.
₹60.00Original price was: ₹60.00.₹50.00Current price is: ₹50.00.
നീ പൂർണ്ണവേഗം തൊടുന്ന നിമിഷം നിനക്കു സ്വർഗ്ഗത്തെ സ്പർശിക്കാനാവും ആയിരമോ ദശലക്ഷമോ മൈലുകൾ പോരാ, പ്രകാശവേഗമോ പോരാ. ഏതു സംഖ്യയ്ക്കും പരിധിയുണ്ട്. പൂർണ്ണതയ്ക്കു പക്ഷെ പരിധിയില്ല. അവൻ ചിറകുകൾ വിടർത്തി കാറ്റിനഭിമുഖം പറന്നുയർന്നു. റിച്ചാർഡ് ബാക്കിൻ്റെ ജൊനാഥൻ ലിവിംഗ്സ്റ്റൺ സീഗൾ എ സ്റ്റോറി എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ ഭാഷാന്തരം.