മുഹമ്മദുനബിയുടെ ജീവിതം ലോകത്തുടനീളമുള്ള ഗദ്യകാരന്മാരെ മാത്രമല്ല കവികളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അവർ പ്രവാചകൻ്റെ ജീവിതമോ അദ്ദേഹം പ്രസരിപ്പിച്ച ജീവിതമൂല്യങ്ങളോ കവിതകളിലൂടെ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ മഹാകവികളടക്കമുള്ള ലബ്ധപ്രതിഷ്ഠരായ ഏതാനും കവികൾ മുഹമ്മദുനബിയെ കുറിച്ചെഴുതിയ കവിതകളുടെ സമാഹാരം.
മുസ്ലീങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിൻ്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 'ഈ ആളുകൾ, ഇവർ' എന്ന ആവർത്തിച്ചുള്ള പ്രയോഗം ആക്രമണം സംഘടിപ്പിച്ചവർ എന്ന അർത്ഥത്തിനപ്പുറം ഒരു പൊതുവായ കുറ്റപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾക്കിടയിൽ മൊത്തത്തിൽ ഭീതിപടർന്നുകഴിഞ്ഞു. ഒരു കുറ്റവും ചെയ്യാതെതന്നെ അവരൊക്കെയും ഭീകരരുടെ ഗണത്തിൽ പ്രതിചേർക്കപ്പെട്ടുകഴിഞ്ഞു. ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്‌ത ചിന്തകനുമായ സിയാവുദ്ദീൻ സർദാറിൻ്റെ ലേഖനങ്ങൾ.
ഇതരമതങ്ങളോടുള്ള തുറന്നസമീപനം, സഹിഷ്ണുത, ആദരവ് എന്നിവയാണ് ഖുർആനിലെ പ്രധാന വിമോചനമൂലതത്വം. 'മതത്തിൽ ബലപ്രയോഗമില്ല' എന്നും 'നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എൻ്റെ മതം' എന്നും ഖുർആൻ വ്യക്തമാക്കുന്നു. അല്ലാഹുവിനെകൂടാതെ മറ്റുള്ളവയെ വിളിച്ച് ആരാധിക്കുന്നവരെ അവഹേളിക്കരുതെന്നും അങ്ങിനെയുണ്ടായാൽ അവർ അറിവില്ലാതെ അല്ലാഹുവിനെയും അവഹേളിക്കുമെന്നും മുസ്ലിങ്ങളോട് അനുശാസിക്കുന്ന ഖുർആൻ എല്ലാ പ്രവാചകരെയും ഒരു വിശ്വാസി ഒരേപോലെ ആദരിക്കണമെന്നും പഠിപ്പിക്കുന്നു. പ്രമുഖ വിമോചനദൈവശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായിരുന്ന അസ്‌ഗർ അലി എഞ്ചിനീയറുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ.
കളത്തറ ഗോപൻ്റെ കവിതകൾ ഭാഷയിലെ സമയദ്വീപുകൾ. ഒരേ കടലിലാണ്ട് ഒരേ ഭൂമിയിൽ ഉയിരുന്നി നിൽക്കുന്നു. ഒന്നിനൊന്നു ഭിന്നമായ ഭൗമഘടനയോടെ, ഭാവപ്രകാശത്തോടെ പ്രകൃതിയെ ബാധിക്കുന്നതൊക്കെ ബാധിക്കുന്ന സംസ്കൃതിയോടെ. കെ ജി എസ് കവിതയിൽ, അതു പ്രത്യക്ഷത്തിൽ എത്ര ഗൗരവസ്വഭാവിയായാലും, അനിവാര്യമായൊരു ലീലാംശമുണ്ട്. കളത്തറ ഗോപൻ്റെ കവിതകളുടെ ഏറ്റവും വലിയ സവിശേഷത ആ ലീലാംശത്തെ എടുത്തുകാട്ടുന്നു എന്നതാണ്. രാഷ്ട്രീയവും തത്വചിന്തയുമെല്ലാം കൈകാര്യം ചെയ്യുമ്പോഴും ശബ്ദാവർത്തനത്തിലൂടെയും ബിംബപ്പകർച്ചകളിലൂടെയും ആവിഷ്കാരം കണ്ടെത്തുന്ന ആ ലീലയും അതിന്നു സഹജമായ ലാഘവവും അതിൽനിന്നുളവാകുന്ന നർമ്മവും ഗോപൻ്റെ കവിത നിലനിർത്തുന്നു. സച്ചിദാനന്ദൻ
ഞാൻ ഇന്ത്യയെന്ന മഹാരാജ്യത്തിൻ്റെ നിലനില്പിനുവേണ്ടിയാണ് ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അദാനിയുടെ ഷെൽ കമ്പനികളിൽ ഇരുപതിനായിരം കോടിയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്. ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാതിരിക്കാനാണ് എനിക്കെതിരേയുള്ള നീക്കങ്ങൾ. എനിക്കാരെയും ഭയമില്ല. അവർക്കെന്നെ മനസ്സിലായിട്ടില്ല. ഞാൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല. എൻ്റെ പേര് സവർക്കർ എന്നല്ല. ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പുചോദിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ.
അടുത്തകാലത്ത് വായിച്ച ഏറ്റവും മികച്ച പുസ്തകം. വായനയെ ചിന്തയുടെ ഊർജ്ജമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം-കേരളശബ്ദം നൂറു വർഷത്തെ പ്രവർത്തനത്തിനുശേഷവും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടികൾ അതീവദുർബലമായി തുടരുന്നതെന്തുകൊണ്ടെന്നുള്ള ചോദ്യത്തിൻ്റെ ഉത്തരം തേടലാണ് ഈ പുസ്‌തകം-ജനയുഗം മൂപ്പത്തിനാലുവർഷം ഭരിച്ച പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വൻപരാജയത്തിൻ്റെ കാരണങ്ങൾ ഒന്നൊന്നായി ഈ പുസ്‌തകം ചൂണ്ടിക്കാണിക്കുന്നു -വീക്ഷണം പാർട്ടിയുടെ ചരിത്രത്തെ വിമർശിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും തികഞ്ഞ പക്വത ഈ കൃതിയിൽ കണ്ടെത്താം- പച്ചമലയാളം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ദുർബലമായി പോയതിനെക്കുറിച്ചുള്ള പഠന ഗ്രന്ഥം- മാതൃഭൂമി
'കർഷകൻ പട്ടിണികിടക്കുമ്പോൾ അവൻ്റെ കന്നുകാലികൾ തഴച്ചുവളരുന്നു. നാട്ടിൽ ഇടതടവില്ലാതെ മഴ പെയ്തു. കന്നുകാലിത്തീറ്റ സമൃദ്ധമായിരുന്നു. പക്ഷെ, തൻ്റെ കൂറ്റൻ മൂരിയുടെ സമീപത്ത് ആ ഹൈന്ദവ കർഷകൻ വിശന്നുമരിക്കുകയാണ്. വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്രൂരമായിതോന്നുന്ന അന്ധവിശ്വാസത്തിൻ്റെ അനുശാസനങ്ങൾ സമൂഹത്തിനു സ്വയം സംരക്ഷകങ്ങളാണ്. അധ്വാനിക്കുന്ന കന്നുകാലികളുടെ സംരക്ഷണം, കൃഷിശക്തിയേയും അങ്ങനെ ഭാവിജീവിതത്തിനും ഐശ്വര്യത്തിനുള്ള ഉറവിടത്തേയും സുരക്ഷിതമാക്കിത്തീർക്കുന്നു. ഇതു കേഴ്വിക്ക് കർക്കശവും ദാരുണവുമായി തോന്നിയേക്കാം. പക്ഷെ ഇന്ത്യയിൽ ഒരു കാളക്കുപകരം വേറൊരു കാളയെ വെയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു മനുഷ്യനുപകരം വേറൊരു മനുഷ്യനെ വെയ്ക്കുക.' ബ്രിട്ടൻ്റെ മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥയെ കീറിമുറിച്ചു പരിശോധിച്ച മാർക്സ് സ്വാഭാവികമായും ബ്രിട്ടൻ്റെ ഏറ്റവും മുഖ്യമായ കോളനിയായിരുന്ന ഇന്ത്യയെ അതിൻ്റെ സമഗ്രതയിൽ വിലയിരുത്തുന്നു.
ജലകണികകൾ മഴയായോ മഞ്ഞായോ സാന്ദ്രമായി ഭൂമിയിൽ പതിക്കുന്നതുപോലെ, അവ അരുവികളും പുഴകളുമായി വീണ്ടും കടലിലേക്കൊഴുകുന്നതുപോലെ ഒഴുകിയും നിറഞ്ഞും ആസ്വാദനത്തിൻ്റെ പുതിയ അനുഭവതലം തീർക്കുന്ന കഥപറച്ചിലിൻ്റെ മായാലോകം.
'വഞ്ചന നിറഞ്ഞ നഗരത്തിൻ്റെ തെരുവുകളിൽ ബസ്സിൽ വിയർത്തൊലിക്കുന്ന ശരീരങ്ങളിലൂടെ എവിടെയോ തളിർത്തുവളർന്ന പകയെന്നപോലെ എന്നിലേക്കു നീളുന്നു ഒരു പുരുഷ ജനനേന്ദ്രിയം......'
എൻ്റെ അന്ത്യാഭിലാഷം, നമ്മുടെ പാർട്ടിയും ജനതയും അവരുടെ യത്നങ്ങൾ ഒന്നിച്ചുചേർത്ത്, ശാന്തവും ഏകീകൃതവും സ്വാതന്ത്രവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു വിയത്നാം കെട്ടിപ്പടുക്കുകയും ലോകവിപ്ലവത്തിനു വിലപ്പെട്ട സംഭാവനനൽകുകയും ചെയ്യണമെന്നതാണ്. -ഹോ ചി മിൻ വിശ്വോത്തര വിപ്ലവകാരിയായ ഹോ ചി മിൻ ഒരു മഹാകവികൂടിയായിരുന്നു. യുദ്ധകാല ചൈനയിലെ പിന്തിരിപ്പൻ തടവറകളിൽ കഴിഞ്ഞ കാലത്ത് ചൈനീസ് ഭാഷയിൽ ഹോ ചി മിൻ എഴുതിയ കവിതകളാണ് ഈ ഡയറിയിൽ.
മലിനീകരണം, കുടിയൊഴിപ്പിക്കൽ, കുടിവെള്ള പ്രതിസന്ധി, പ്രകൃതിവിഭവങ്ങളുടെ ചൂഷണം തുടങ്ങി പാരിസ്ഥിതിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന പതിനെട്ടു കഥകൾ. ജീവിതത്തിൻ്റെ പച്ചിലപ്പടർപ്പുകളും ഹരിതചിന്തകളും ആവിഷ്ക്കരിക്കുന്ന കഥാപ്രപഞ്ചം.