വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യാനുഭവങ്ങളുടെ വൈചിത്ര്യങ്ങൾ എന്ന ഒറ്റനൂലിൽ സ്യൂഡോസൈസിലെ കഥകൾ കോർക്കപ്പെട്ടിരിക്കുന്നതായി കാണാം. അവയുടെ സമർത്ഥമായ വിന്യസനവും ആവിഷ്കാരവും തന്നെയാണ് ഈ കഥകളുടെ പ്രത്യേകത. ഒപ്പം 'ഓർമ്മ'യെ സവിശേഷമായ ഒരു ചരിത്രാനുഭവമായി സ്ഥാപിക്കാൻ അവയ്ക്ക് സാധിക്കുകയും ചെയ്യുന്നു. ആർ. രാജശ്രീ കൊതിപ്പിക്കുന്ന പേരുകളാണ് മനോജ് കോടിയത്തിൻ്റെ കഥാപാത്രങ്ങൾക്ക്. വിചിത്രമായ സ്ഥലരാശികളിൽ കിനാവുപോലെ അവർ ജീവിക്കുന്നു. സ്യൂഡോസൈസിസ്, അവരുടെ അനുഭവങ്ങളുടെ അപരിചിത ലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കിനാവിലെന്നപോലെ നമ്മൾ ഒപ്പം ചെല്ലുന്നു. ആർ വി എം ദിവാകരൻ
മനുഷ്യരായിരിക്കുകയെന്നത് സുന്ദരമായ അവസ്ഥയാണ്. ആഹ്ലാദകരമായ കാര്യമാണ്. മനുഷ്യരുടെ സൃഷ്ടിരഹസ്യം അങ്ങനെയാണ്. കടുത്തത്യാഗങ്ങൾ സഹിച്ച് മഹത്വത്തിൻ്റെ മഹാപർവ്വതങ്ങൾ കയറുന്നവർക്ക് മനുഷ്യഗുണങ്ങൾ നഷ്ടമാകും. ഒരർത്ഥത്തിൽ അവർ മനുഷ്യരല്ലാതെയായിമാറുകയാണ്. മഹാജീവിതത്തിൻ്റെ അതീന്ദ്രിയാനുഭവങ്ങൾ
വർത്തമാനകാല ഇന്ത്യയുടെ വിചിത്രമായ രാഷ്ട്രീയസാഹചര്യത്തിൽ ഭരണക കുടങ്ങളും അവയുടെ തലപ്പത്തുള്ള രാഷ്ട്രീയ നേതൃത്വങ്ങളും എങ്ങനെയാണ് യുവതലമുറയെ, വിശേഷിച്ചും വിദ്യാർത്ഥി സമൂഹത്തെ, അഭിമുഖീകരിക്കുന്നതെന്ന് ഈ സിനിമകൾ ചർച്ചചെയ്യുന്നു. ഇന്ത്യയിലെ മൂന്നു പ്രധാനപ്പെട്ട സർവ്വകലാശാലകളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഇൻ ദ ഷെയ്ഡ് ഓഫ് ഫോളൻ ചിനാർ, മാർച്ച് മാർച്ച് മാർച്ച്, ദി അൺബെയറബ്ൾ ബീയിങ് ഓഫ് ലൈറ്റ്നെസ് എന്നീ വിവാദ ഡോക്യുമെൻ്ററി സിനിമകളുടെ തിരനാടകങ്ങൾ.
പ്രണയത്തിലായിരിക്കുമ്പോൾ ധ്യാനം നേടുക എന്നത് പ്രയാസകരമാണ്. കാമുകൻ നിലനിൽക്കുന്നുവെന്നും പ്രണയമുണ്ടെന്നുമുള്ള ആ ആശയം, ആ അനുഭവം അതുമതി ഒരു സ്ത്രീ നിറവ് അനുഭവിക്കുന്നു. അവൾ ജീവനോടെ നിലകൊള്ളുന്നു. പ്രണയിയും പ്രിയപ്പെട്ടതും ഒന്നായി മാറുന്ന ബിന്ദുവിലേക്ക് ഈ സ്നേഹത്തിലൂടെമാത്രമേ അവൾ എത്തിച്ചേരു. അപ്പോഴാണ് ധ്യാനം സംഭവിക്കുന്നത്. കോറിഗോൺ പാർക്കിലെ മഹാമാന്ത്രികൻ പ്രണയത്തിൻ്റെയും ധ്യാനത്തിൻ്റെയും ആത്മരഹസ്യങ്ങൾ പറയുന്നു.
ഞാൻ ജ്ഞാനിയായി ജനിച്ചു. വഴികളെയും ആൾക്കാരെയും തന്നെത്തന്നെയും അറിഞ്ഞവളായിരുന്നു ഞാൻ. ഈ ജ്ഞാനം എൻ്റെ ജന്മാവകാശമായിരുന്നു. ഞാൻ വൃദ്ധയായിത്തന്നെ പിറന്നവളാണ്, മാത്രമല്ല സ്വയംഭൂവും. ജ്ഞാനിയും ദരിദ്രയുമായി ജനിച്ചെന്നതാണ് എൻ്റെ ഏറ്റവും വലിയ നേട്ടം.
ഒരർത്ഥത്തിൽ ജനനത്തോടുകൂടിതന്നെ മരണവും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ജനിച്ച ദിവസത്തിൽതന്നെ യാത്ര പകുതി പൂർത്തിയായി കഴിഞ്ഞ. ശേഷം പാതിക്കുവേണ്ടി ഒരല്പം സമയമെടുത്തേക്കാം. ജീവിതത്തോടുകൂടി മരണവും നിങ്ങളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇനി നിങ്ങൾക്ക് സ്വയം ചെയ്യുവാനായി ശേഷിക്കുന്നത് ഒരുകാര്യം മാത്രമാണ് നിങ്ങളുടെ അധീനതയിലായിരിക്കുന്നത്-അതാണ് പ്രണയം!
സുന്ദരം, വിരൂപം എന്ന സാധാരണ വേർതിരിവിനെ ചോദ്യവിധേയമാക്കുമ്പോഴാണ് സൗന്ദര്യശാസ്ത്രം സർഗ്ഗവിസ്ഫോടനങ്ങളുടെ 'സുവിശേഷ'മാകുന്നത്. സർവ്വനിശ്ചലതകളെയും ചലനാത്മകമാക്കി പുനർനിർമ്മിക്കുമ്പോഴാണ് കലയിൽ സൗന്ദര്യം രൂപപ്പെടുന്നത്. The books that help you most are those which make you think that most. The hardest way of learning is that of easy reading; but a great book that comes from a great thinker is a ship of thought, deep freighted with truth and beauty. Pablo Neruda
മൃഗയയിൽ ഉന്നത്തിലിരിക്കുന്ന താരള്യത്തിലേക്ക് ദയാരഹിതമായി പാഞ്ഞുകയറുന്ന മുർച്ചയല്ല പ്രേമം, അത് സ്വന്തം ശരീരത്തിൻ്റെ നഗ്നതയെന്നപോലെ വിശുദ്ധവും നനവാർന്നതുമായ ഒരു തിരിച്ചറിവാണ്. വന്യമായ സ്നേഹങ്ങളെ വഹിക്കുന്ന ഭാവാന്തരങ്ങളുടെ ഗന്ധകഭാഷ വായനക്കാർ ഈ കൃതിയിൽ കണ്ടെത്തും. പ്രണയത്തിൻ്റെ ഏറ്റവും ആധികാരികമായ ഭാഷ്യം
നേരേ അർത്ഥം തരുന്ന ശൈലിയും അനുഭൂതിയുമായി മാറിത്തീരുന്ന വാക്കുകൾ. ജീവിതാനുഭവങ്ങളുടെ ആവിഷ്ക്കാരമെന്നനിലയിൽ ഈ കവികളുടെ ഭാഷയും മനസും നമ്മോടു സംസാരിച്ചുതുടങ്ങുകയാണ്. കാവ്യഭാഷയിൽ പൊതിഞ്ഞുവെച്ച ശ്രദ്ധയിൽ പതിയിരിക്കുന്ന സൗന്ദര്യം.
ഒരു തൂവൽസ്പർശത്താലെങ്കിലും ജീവിതത്തിൽ ഇടപെട്ടവരെ ഓർത്തെടുക്കുന്നതിലൂടെയും അടരടരുകളായി ജീവിതത്തെ കാതലുള്ളതാക്കിത്തീർത്ത അനുഭവങ്ങൾ അനുസ്മരിക്കുന്നതിലൂടെയും ഭാവികാലത്തെ നിർണ്ണയിക്കുവാനുള്ള ഇടപെടലാണ് സംഭവിക്കുന്നത്. ജീവിക്കുന്നതല്ല, ഓർമ്മിക്കുന്നതാണ് ജീവിതം എന്ന ഗബ്രിയേൽ ഗാർസിയ മാർകേസിൻ്റെ വാക്കുകൾ വാസ്തവത്തിൽ ഓർമ്മയെഴുത്തിനെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചാണ്. ഓർമ്മിക്കുവാനും ഓർമ്മിപ്പിക്കുവാനും കഴിയുന്ന ജീവിതമാണ് അർത്ഥവത്തായ ജീവിതം. അതിസാധാരണമാകുവാൻ മാത്രം സാധ്യതയുള്ള ജീവിതത്തെ അത്യസാധാരണമാക്കിയ ഒരാളുടെ ഓർമ്മകൾ
പ്രതീക്ഷകളുടെ അവസാന തുരുത്തുകളും അടഞ്ഞുപോകുമ്പോൾ ഉയരുന്ന നിലവിളികൾ. ജീവിച്ചുതീർത്തവരുടെ മുഴുവൻ ഭാരവുമേറ്റി ഭാവിയിലേക്കു വെളിച്ചവും സുഗന്ധവും സ്നേഹത്തണലുകളും കരുതിവയ്ക്കാൻ തുടിക്കുന്ന വാക്കുകൾ ഒരു ജനത ഒരു നാവിലൂടെ സംസാരിക്കുമ്പോൾ ആ ശബ്ദം എത്ര സാന്ദ്രവും ചരിത്രപരവും രോഷാകുലവുമാകുമെന്നു ബോധ്യപ്പെടുത്തുന്ന കവിതകൾ.