Niharika just likes to draw on her own. And when you look at her pictures-different shades of blue coming to her sea, and varied greens for the leaves- you can see why she doesn't need a lot of help. And since Doraemon-one of her favourite cartoons-is a Japanese series, Niharika likes to draw trees with pink leaves-perhaps a version of chrysanthemum- and caption them 'pink, in case it wasn't clear enough. -DECCAN CHRONICLE Foreword AMAL NEERAD
ഏകനായിരിക്കുമ്പോൾ മുറിയടച്ചിട്ട് ലൈംഗികകർമ്മത്തിലെന്നപോലെ ചരിക്കുക. എല്ലാറ്റിനെയും വിസ്‌മരിക്കുക-സമൂഹത്തെയും വിലക്കുകളെയുമൊക്കെ. ലൈംഗികതയിലെ സമ്പൂർണ്ണമായ സ്വാതന്ത്ര്യം നിങ്ങളറിയുന്നു. ശരീരമാകെ ഇളകിയുലയുമ്പോൾ നിങ്ങളും നിങ്ങളുടെ പ്രേമഭാജനവും മാത്രമല്ല സംഗമിക്കുന്നത്. നിങ്ങളുടെ ശരീരത്തിനുള്ളിലെ ഓരോ കോശവും എതിർകോശവുമായി സംഗമിക്കുകയാണ്. അതു മൃഗീയമായി തൊന്നാം എന്നാൽ, മനുഷ്യൻ ഒരു മൃഗമായതിനാൽ അതിൽ തെറ്റൊന്നുമില്ല. രതിയുടെയും താന്ത്രികതയുടെയും രഹസ്യങ്ങൾ.
സമാധാനത്തിൻ്റെയും അഹിംസയുടെയും മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഭൂരിപക്ഷംവരുന്ന ജനതയ്ക്കുമേൽ ബലപ്രയോഗവും ആക്രമണങ്ങളും അഴിച്ചുവിട്ട് അധികാരം സംരക്ഷിച്ചുനിർത്തുന്ന ഒരു ന്യൂനപക്ഷ ഗവൺമെൻ്റ നിലവിൽവന്നതുമുതൽ ഞങ്ങളുടെ രാജ്യത്തിൻ്റെ സമാധാനം തകർക്കപ്പെട്ടുകഴിഞ്ഞിരുന്നു. അധികാരിവർഗ്ഗത്തിൻ്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടം ഒറ്റപ്പെട്ട സമരങ്ങളിലൂടെ സാധ്യമല്ല. ദക്ഷിണാഫ്രിക്കൻ വിമോചനസമരനായകൻ നെൽസൺ മണ്ടേലയുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.
ഉറക്കം വരാത്ത പലരാത്രികളിലും മനസ്സിലേക്ക് അരിച്ചുവന്നെത്തിനോക്കുന്ന പലതും ആദ്യമൊക്കെ വിട്ടുകളഞ്ഞെങ്കിലും കുറച്ചായപ്പോൾ അതെല്ലാം ഒന്നെഴുതിവെക്കണമെന്നു തോന്നി. അങ്ങനെ ചന്ദ്രനും നക്ഷത്രജാലങ്ങളും ഞാനും ഉണർന്നിരിക്കുന്ന യാമങ്ങളിൽ കയ്യിൽ കിട്ടുന്ന ഏതെങ്കിലും പഴയബുക്കിൻ്റെ താളുകളിൽ എന്തിനെന്നറിയാതെ കോറിയിട്ടതാണ് ഈ കഥകളും കവിതകളും
സംഗീതമെന്ന മൂലകുടുംബത്തിൽപ്പെട്ടവയാണ് ഈണങ്ങളെല്ലാം. ഭാവോദ്ദീപന ശക്തിയാണ് സംഗീതത്തിന്റെ മുഖ്യസ്വഭാവം. അതുകൊണ്ട് ഈണങ്ങളുടെ അകമ്പടിയോടെ രൂപപ്പെടുന്ന കവിതയ്ക്ക് ലോലവും ചടുലവുമായ ഏതുതരം ഹൃദയഭാവത്തേയും ഉജ്വലിപ്പിക്കാൻ കഴിയും, അത് ആസ്വാദന ബോധത്തിൽ ചാരുതകളുടെ വസന്തം വിരിയിക്കുകയും ചെയ്യും.
ഓ, മജ്‌നു, എൻറെ പ്രിയപ്പെട്ട ഭ്രാന്താ, പ്രേമത്തിനു മധുരമായ വേദനയുണ്ടെന്നു നീ ഇനിയും അറിഞ്ഞില്ലേ? ലൈലയോടുള്ള നിൻ്റെ പ്രേമം എൻ്റെ കരകൗശലവും അവളുടെ സൗന്ദര്യം എൻ്റെ കവിൾത്തടത്തിൻ്റെ പ്രതിച്ഛായയും. ലൈലയിലൂടെ നീ എന്നെയാണു പ്രേമിച്ചത്. ഞാനാ പ്രേമം നന്നായി ആസ്വദിച്ചു.
ഓരോ നിമിഷവും വെന്തുരുകുന്ന ഒരു പാതയായി സ്വയം കല്പിക്കുന്ന കവിഹൃദയം. ഒരു ജീവിതസന്ധ്യയെ അല്ലെങ്കിൽ തോന്നലിനെ ഭാഷകൊണ്ടു വരയ്ക്കുന്ന രചനാകൗതുകം. മനുഷ്യവികാരത്തിൻ്റെ ഓരോതുള്ളിയും കടഞ്ഞെടുത്ത കവിതാലോകം. സി. അനൂപിൻ്റെ അവതാരിക.
പട്ടിണിയും ദാരിദ്ര്യവുമുള്ളിടത്ത് കുട്ടികളുടെ അകാലമരണം സാധാരണമാണ്. എനിക്ക് മൂത്തതായി ഇരട്ടസഹോദരിമാർ പിറന്നെങ്കിലും അമ്മയ്ക്ക് പാലില്ലാത്തതിനാലും കുട്ടികൾക്ക് ആരോഗ്യമില്ലാത്തതിനാലും രണ്ടുപേരും രക്ഷപ്പെട്ടില്ല. ചിലപ്പോൾ ഏതെങ്കിലും വീട്ടിൽനിന്നു കിട്ടുന്ന ധാന്യത്തോടൊപ്പം കാലണയോ എട്ടണയോ ഉണ്ടാകും. അവരുടെ കീറിപ്പറിഞ്ഞ തുണികൾ മുഖത്തേക്ക് വലിച്ചെറിഞ്ഞുതരും. അപമാനത്തോടൊപ്പം ലഭിക്കുന്ന ഈ ദാനം കുറേക്കാലത്തേക്ക് ഉപകരിക്കുമായിരുന്നു. വളരെപ്പഴകിയതും കീറിയതുമായ തുണികൾ അമ്മയും അമ്മമ്മയും ചേർന്ന് തുന്നിച്ചേർക്കും. ദാനം കിട്ടിയ ധാന്യങ്ങൾ സാമ്പത്തിക പരാധീനതയുടെ ജീവിതകാലത്ത് കുറച്ചുകാലത്തേക്കെങ്കിലും സഹായകമാവും. ഞങ്ങളുടെ വിശപ്പിന് ആശ്വാസമാവും. ചൂഷിതരുടെയും പീഡിതരുടെയും അപമാനിതരുടെയും ഇല്ലായ്‌മയിൽ ജീവിക്കുന്ന ദലിതരുടെ പിടച്ചിലുകൾ.
ശാസ്ത്രീയ ഗവേഷണങ്ങളുടെയും പരിവർത്തനങ്ങളുടെയും ശക്തിമത്തായ സമ്മർദ്ദംകൊണ്ട് ചൂടുപിടിച്ച ഒരു കാലഘട്ടത്തിൽ 'നാം ജീവിക്കുകയാണെ'ന്ന വസ്തുത നിഷേധിക്കപ്പെടാവുന്ന ഒന്നല്ല. മാർക്സിസ്റ്റ് ദൃഷ്‌ടികോണിലൂടെ മനുഷ്യൻ്റെ കഴിവുകളെ തികച്ചും പ്രവർത്തനാത്മകമായ മാർഗ്ഗത്തിൽ വിലയിരുത്തുകയും പിന്തിരിപ്പൻ മനോഭാവങ്ങളെ പാടെ തകർക്കുകയും ചെയ്യുന്ന പ്രഖ്യാത ഗ്രന്ഥത്തിൻ്റെ ഭാഷാന്തരം.