കാല്പനികകാലവും ആധുനിക, ഉത്തരാധുനിക, സത്യാനന്തരകാലങ്ങളും സമയോചിതം സംക്രമിക്കുന്ന കവിതകൾ. വ്യതിരിക്തമായി ഇന്നതെന്ന് പറയാൻ കഴിയാത്ത വിധം സങ്കുലമായ കവിതകളുടെ രുചിക്കൂട്ടുകൾ
അടഞ്ഞും തുറന്നുമിരിക്കുന്ന ഒരു വാതിൽ തൻ്റെ കവിതകൾക്കായി കവി പണിതുയർത്തുന്നു. അകവും പുറവും ആ വാതിൽപ്പടിയിൽ കളംമാറുന്നു. പുറവും അകവുമായി മാറുന്നു. എന്നാൽ, ആ വാതിൽപ്പടിയെയും അസന്നിഗ്ദ്ധമായ ഒരു പ്രഖ്യാപനംകൊണ്ട് മായ്ക്കുകയും ചെയ്യുന്നു. ഒരു ദിവസം ഞാൻ ഇറങ്ങിയോടും എന്ന് എഴുതിക്കൊണ്ട്.
These titbit of poetry written by Arun Kaleesari is a kind of going back to our teenage loving sensual memories which will make us, at any age, a real teenager. Let's becomes young again by reading these pages through. It is no past recollection, for it is already there in the core of our beings. One needs only to take back one by one of these pieces. Once you have taken one of these, you cannot close down or put it down until you relished it sumptuously.
തിബത്തിൻ്റെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച ഈ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ ആക്റ്റിവിസ്റ്റ് തൻ്റെ ജീവിതത്തെക്കുറിച്ച് എഴുതുന്നു; അസ്വസ്ഥവും തീക്ഷ്‌ണവുമായ ഭാഷയിൽ. ഈ ആത്മകഥ വിപ്ലവകാരിയായ ഒരു കവിയുടെ കേവലാർത്ഥത്തിലുള്ള ജീവിതക്കുറിപ്പല്ല. അഭയാർത്ഥിജീവിതത്തിൻ്റെ അറിയപ്പെടാത്ത നേരുകളാണ്. ഒരൊറ്റരാജ്യവും പിന്തുണയ്ക്കാനില്ലാത്ത, ജനാധിപത്യ മനുഷ്യാവകാശപ്രസ്ഥാനങ്ങൾ മൗനംപാലിക്കുന്ന ഒരു സ്വാതന്ത്യസമരകഥയുടെ പരിണിതിയെക്കുറിച്ചുള്ള ഉത്‌കണ്ഠകൾ.
ഒരു ഗ്രാമത്തിൻ്റെ പരിമിതികളിൽ ഒതുങ്ങുന്നതല്ല ഈ കവിതകൾ. ഇതിൽ കനപ്പെട്ടുതുങ്ങുന്ന ദുഃഖങ്ങളുണ്ട്. അത് ചുറ്റുപാടുമായി കവി കണ്ട ജീവിതമാണ്. അത് വ്യത്യസ്‌തമായ ഒരു സൗന്ദര്യം ധ്വനിപ്പിക്കുന്നു. എസ്. ജോസഫ്
സാമൂഹിക മനസ്സിൻ്റെ നൊമ്പരക്കാഴ്‌ചകളാൽ കുപിതമാക്കപ്പെട്ട ഒരു മനുഷ്യസ്നേഹിയുടെ വിരൽപ്പാടുകളാണീ കവിതകൾ. അകം കവിതയുടെ വൈകാരിക ലാളിത്യത്തിൽനിന്നും പുറം കവിതയുടെ മിന്നൽപിണരുകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന രാഷ്ട്രിയകവിതകളുടെ ശക്തമായ സാന്നിദ്ധ്യമാണ് ഈ സമാഹരത്തിൻ്റെ നട്ടെല്ല്.
രാഷ്ട്രീയകവിതകളുടെ നിറമെന്താണെന്ന ചോദ്യവും അതിനു നിറമില്ലെന്ന അരാഷ്ട്രീയവാദികളുടെ ഉത്തരവും ഈ കവിതകൾ ചോദ്യംചെയ്യുന്നു. മനുഷ്യപക്ഷ രാഷ്ട്രീയം 'ദേശീയതാവാദത്തിന്' ബദലാകുന്നിടത്താണ് രാജേഷിൻ്റെ കവിതകളുടെ പ്രാധാന്യം. പലരും മറഞ്ഞുനിന്ന് എഴുതിയ രാഷ്ട്രീയം തെളിച്ചെഴുതുന്നിടത്താണ് രാഷ്ട്രീയ കവിതയുടെ മൂർച്ചകൂടുന്നത്.
രോഗഗ്രസ്‌തമായ ലോകത്തിൽ രോഗാതുരമായ ഒരു ശരീരം പ്രദാനംചെയ്യുന്ന വേദനയുടെയും ഭയാശങ്കകളുടെയും ഏകാന്തമായ തുരുത്തുകളിൽനിന്ന് ജീവിതത്തിൻ്റെ ശക്തിയെയും കാമനകളുടെ മാന്ത്രികതയെയും അഭിസംബോധനചെയ്യുന്ന എഴുത്ത്. ജീവപര്യന്തം അനുഭവിക്കാനുള്ള ജീവിതത്തെ ആവാഹിക്കുന്ന മന്ത്രണങ്ങൾ.
മുഹമ്മദുനബിയുടെ ജീവിതം ലോകത്തുടനീളമുള്ള ഗദ്യകാരന്മാരെ മാത്രമല്ല കവികളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. അവർ പ്രവാചകൻ്റെ ജീവിതമോ അദ്ദേഹം പ്രസരിപ്പിച്ച ജീവിതമൂല്യങ്ങളോ കവിതകളിലൂടെ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ മഹാകവികളടക്കമുള്ള ലബ്ധപ്രതിഷ്ഠരായ ഏതാനും കവികൾ മുഹമ്മദുനബിയെ കുറിച്ചെഴുതിയ കവിതകളുടെ സമാഹാരം.
കളത്തറ ഗോപൻ്റെ കവിതകൾ ഭാഷയിലെ സമയദ്വീപുകൾ. ഒരേ കടലിലാണ്ട് ഒരേ ഭൂമിയിൽ ഉയിരുന്നി നിൽക്കുന്നു. ഒന്നിനൊന്നു ഭിന്നമായ ഭൗമഘടനയോടെ, ഭാവപ്രകാശത്തോടെ പ്രകൃതിയെ ബാധിക്കുന്നതൊക്കെ ബാധിക്കുന്ന സംസ്കൃതിയോടെ. കെ ജി എസ് കവിതയിൽ, അതു പ്രത്യക്ഷത്തിൽ എത്ര ഗൗരവസ്വഭാവിയായാലും, അനിവാര്യമായൊരു ലീലാംശമുണ്ട്. കളത്തറ ഗോപൻ്റെ കവിതകളുടെ ഏറ്റവും വലിയ സവിശേഷത ആ ലീലാംശത്തെ എടുത്തുകാട്ടുന്നു എന്നതാണ്. രാഷ്ട്രീയവും തത്വചിന്തയുമെല്ലാം കൈകാര്യം ചെയ്യുമ്പോഴും ശബ്ദാവർത്തനത്തിലൂടെയും ബിംബപ്പകർച്ചകളിലൂടെയും ആവിഷ്കാരം കണ്ടെത്തുന്ന ആ ലീലയും അതിന്നു സഹജമായ ലാഘവവും അതിൽനിന്നുളവാകുന്ന നർമ്മവും ഗോപൻ്റെ കവിത നിലനിർത്തുന്നു. സച്ചിദാനന്ദൻ