സത്യാനന്തര കാലത്തെ ഫാസിസ്റ്റ് വിരുദ്ധ സർഗാത്മക കലാപമാണ് തമിഴവന്റെ ഷംപാല എന്ന രാഷ്ട്രീയനോവൽ. ഭാഷാവിശ്ലേഷണം ഒരു ചാരവൃത്തിയായി ഏറ്റെടുത്തിരിക്കുന്ന ചിന്തനാ പോലീസിന്റെ സർഗാത്മക വിരുദ്ധ നടപടികൾ എഴുത്തുകാരിൽ സൃഷ്ടിക്കുന്ന സ്വത്വപ്രതിസന്ധികൾ എത്രത്തോളം ഭയാനകവും തീവ്രവുമാണെന്ന് ഈ നോവൽ ആഖ്യാനഘടനയിലൂടെ വരച്ചിടുന്നു.
ദീപ്തീ....... നിന്നെ ഞാൻ സ്വപ്നം കണ്ടു. എന്തു സ്വപ്നമാണെന്നു പറയില്ല. പറഞ്ഞേപറ്റൂ... മനുഷ്യരാരുംതന്നെയില്ലാത്ത ദ്വീപ്.... ഞാനും നീയും ഒരു കാട്ടിൽ നഗ്നരായി അലയുന്നു. കായ്കനികൾ പറിച്ചുതിന്നു. നിലാവെളിച്ചത്തിൽ നീന്തിത്തുടിക്കുന്നു. ഞാൻ എന്തുചെയ്യാൻ... സ്വപ്നമാണു ദീപ്തി... സ്വപ്നം... നീതന്നെയാണ് പറയാൻ പറഞ്ഞത്. ദീപ്തി ബ്ലൂഫിലിം കണ്ടിട്ടുണ്ടോ? നീയണിയുന്ന ബ്രാ പഴയ മോസ്റ്ററോ പുതിയ മോസ്റ്ററോ? ഹിറ്റ്ലറുടെ നാസി പാർട്ടിയിലെ സ്വസ്തിക ചിഹ്നം ലൈംഗികബന്ധത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നിനക്കറിയാമോ ദീപ്തി...? ലെസ്ബിയനെകുറിച്ച് അഭിപ്രായമെന്താണ്? വേഴ്ചയുടെ എത്ര രീതികൾ നീ അനുഭവിച്ചിട്ടുണ്ട്? നിനക്ക് ഏതു രീതിയാണിഷ്ടം? നീ പെണ്ണായിപോയതുകൊണ്ട് നാം ഇതേകുറിച്ചൊന്നും ചർച്ചചെയ്യാൻ പാടില്ലെന്നുണ്ടോ? Hey... Why do you feel shy yaar... ശുക്ലം രൂചിച്ചുനോക്കിയിട്ടുണ്ടോ നീ...! എന്താ അതിരുവിടുന്നോ... മലയാള വായനയിൽ വിസ്ഫോടനങ്ങൾതീർത്ത പ്രശസ്ത കൃതി.
ഋശ്യശൃംഗ പത്നിയായ അംഗരാജകുമാരി. അസ്തിത്വം ദ്വന്ദ്വമായവൾ. എല്ലാ ബന്ധങ്ങൾക്കും നടുവിൽ അനാഥത്വം പേറിയവൾ. വിധിവൈപരീത്യത്താൽ മറ്റുള്ളവരിൽനിന്ന് അടർത്തിമാറ്റപ്പെടുകയും കർമത്തിൻ്റെ ചങ്ങലക്കണ്ണികളാൽ ബന്ധനസ്ഥയായി പലപ്പോഴും മുറിവേല്ക്കേണ്ടിവന്നവളുമായ ഒരു രാജകുമാരിയുടെ ജീവിതസഞ്ചാരങ്ങൾ. മധുപാലിൻ്റെ അവതാരിക ജി. മഹേഷിൻ്റെ പഠനം. എ.കെ. ഗോപീദാസിൻ്റെ ചിത്രീകരണം.
തിന്മയുടെ പ്രതീകമാണ് രാവണൻ എന്നത് രാമായണ വായനക്കാരുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള പ്രാക്തന വിചാരമാണ്. എന്നാൽ ആഴമുള്ള രാമായണേതിഹാസപഠനങ്ങളിൽ തെളിയുന്ന രാവണ ബിംബം ഇത്തരം വിശ്വാസങ്ങളിൽനിന്നും അകലെയാണ്. രാവണനെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ഭോപാൽസിംഗ് പൗലസ്ത്യ രചിച്ച നോവലിൻ്റെ മലയാളഭാഷാന്തരം.
മനുഷ്യരായിരിക്കുകയെന്നത് സുന്ദരമായ അവസ്ഥയാണ്. ആഹ്ലാദകരമായ കാര്യമാണ്. മനുഷ്യരുടെ സൃഷ്ടിരഹസ്യം അങ്ങനെയാണ്. കടുത്തത്യാഗങ്ങൾ സഹിച്ച് മഹത്വത്തിൻ്റെ മഹാപർവ്വതങ്ങൾ കയറുന്നവർക്ക് മനുഷ്യഗുണങ്ങൾ നഷ്ടമാകും. ഒരർത്ഥത്തിൽ അവർ മനുഷ്യരല്ലാതെയായിമാറുകയാണ്. മഹാജീവിതത്തിൻ്റെ അതീന്ദ്രിയാനുഭവങ്ങൾ
ഒരു കാലഘട്ടത്തിൻ്റെ വികാരചേതനയോടു താദാത്മ്യം പ്രാപിക്കുന്നതാണ് വെള്ളിയോടൻ്റെ പെണ്ണച്ചി എന്ന നോവൽ. കായത്തിൻ്റെയും മനസ്സിൻ്റെയും വചസ്സിൻ്റെയും ത്രികരണങ്ങളാണ് സർഗ്ഗപ്രക്രിയയുടെ അസ്തിത്വമായിത്തീരുന്നത്. സൗന്ദര്യാനുഭൂതികളുടെ ആവിഷ്കാരത്തിലൂടെ വെള്ളിയോടൻ ഇതു സാധിച്ചിരിക്കുന്നു. ഈ പുസ്തകത്തിലെ ഏറ്റവും മിഴിവുള്ള കഥാപാത്രം അഞ്ചു വയസ്സുള്ള തപ്പുവാണ്. രാമകൃഷ്ണനും സുചലയും ക്ളീറ്റസും നന്ദനും അമ്മയുമെല്ലാം സാക്ഷികൾ മാത്രമാണ്. ചുട്ടുപഴുത്ത വിചാര വികാരധാരയുടെ ഈ വാങ്മയ സ്ഫോടനങ്ങളിലേക്ക് വായനക്കാരാ, കടന്നുവരിക. കെ. പി സുധീര
ഇഞ്ചക്കാട്ടുകാരൻ എന്ന തനി നാട്ടുമ്പുറത്തുകാരനായി കഴിഞ്ഞ അറുപതുവർഷങ്ങളെ വിശകലനം ചെയ് മനസ്സിലാക്കിയതിനാൽ മണ്ണിനെയും ഇതര പാരിസ്ഥിതികനന്മകളെയും ആഴത്തിൽകണ്ടറിഞ്ഞും ആദരിച്ചും ഉൾക്കൊണ്ടും ജീവിച്ച അടിസ്ഥാനജനതയുടെ കാഴ്ചപ്പാടിൽ ബദൽ സാധ്യമാണെന്ന തിരിച്ചറിവ്. ഇനിവരുന്ന തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് മുപ്പത്തിരണ്ടു വർഷം മുമ്പ് ചോദിച്ച ചോദ്യം അനേകഭാഷകളിലൂടെ ലോകമെമ്പാടും മുഴക്കമാവുന്നു. യുദ്ധവും കലാപവും അക്രമവും മതജാതി വിദ്വേഷവും സ്വാർത്ഥതയും സുഖലോലുപചിന്തയും അജ്ഞതയും അധികാരഗർവ്വം ലാഭക്കൊതിയും നിയന്ത്രിക്കുന്ന കമ്പോളവും വ്യക്തിയെ സാമൂഹ്യവിരുദ്ധനാക്കുന്നു എന്ന തിരിച്ചറിവ് അതിജീവനസാധ്യതയാക്കുന്ന ബൃഹദ് ആഖ്യാനം..
കനത്ത ഇരുട്ടും നിശബ്ദതയും ഇണചേർന്നുകിടന്ന, മരണവും ഭീതിയും കനംതൂങ്ങിനിന്ന അന്തരീക്ഷത്തിൽ, കരയിൽ തളംകെട്ടിനിൽക്കുന്ന ചാവുമണം കാറ്റിലേറി തുരുത്തിലേക്കെത്തിയ ആ രാത്രിയിലാണതു സംഭവിച്ചത്. പരന്നൊഴുകുന്ന ജലവും സദാ തുറന്നു പ്രകടിപ്പിക്കപ്പെടുന്ന മനുഷ്യകാമവും തുരുത്തിൻ്റെ കര-ജല സന്നിവേശത്തിൻ്റെ സംഗീതാത്മകതയായി ഇടമുറിയാത്ത ഏകതാളമായി പെയ്തുനിറയുന്നു.