ജീവിതേതിഹാസത്തിൻ്റെ ബഹുവിധ വിനിമയങ്ങളെ കടുത്ത ചായക്കുട്ടിൽ വരയുന്നു. ദുഃഖങ്ങളാൽമാത്രം നിർവ്വചിക്കപ്പെട്ട ദുരന്താനുഭവങ്ങളുടെ സകല അതിരുകൾക്കുമപ്പുറം നിറഞ്ഞൊഴുകുന്ന ജീവിതാസക്തികൾ. റഷ്യൻ സാഹിത്യത്തിലെ ഇതിഹാസതുല്യനായ കഥാകാരൻ്റെ അതുല്യമായ ഒരു രചന.
അദമ്യമായ സ്വാതന്ത്ര്യബോധമുള്ള ഒരെഴുത്തുകാരൻ ആത്യന്തികമായി ചെന്നെത്തുന്നത് മാനവികതയുടെ ഹരിതതീരങ്ങളിലേക്കായിരിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന നോവലുകളാണ് ഗ്രഹാം ഗ്രീനിന്റേത്. പശ്ചാത്തല വൈവിധ്യവും സമ്പന്നതയുംകൊണ്ട് സമൂഹസീമയിൽ കലങ്ങിമറിഞ്ഞ് വിവിധ വർണ്ണങ്ങളോടെ തേട്ടിത്തേട്ടിവരുന്ന മനുഷ്യജീവിതത്തെ നിരങ്കുശതയോടെ വർണ്ണിക്കുന്ന കഥാലോകം. മതവും മാർക്സിസവും തമ്മിലുള്ള ക്രിയാത്മകമായ സംവാദം പ്രമേയമാകുന്ന അത്യുദാത്തമായ ഒരു സമകാലിക ക്ലാസിക് കൃതി.
ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്. ഉത്തരം എല്ലാവർക്കും അറിയാം. പക്ഷെ, ചൂണ്ടാൻ വെമ്പുന്ന വിരലിനെ പണ്ടില്ലാത്ത വിധം ആരോ പിൻവലിക്കുന്നുണ്ട്. പിൻവലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്കണ്ഠയുടെ മുഖമാണുള്ളത് എന്ന് വിശ്വസിക്കുന്നവർ ഈ കഥ ഇഷ്ടപ്പെടും. പി. എൻ. ഗോപീകൃഷ്ണൻ
ആകാശക്കൊടുമുടിയിൽനിന്ന് കടൽദൂരത്തോളം ഒഴുകിവന്ന പുഴയോട് കടൽ ചോദിച്ചു “എന്തിനാണിത്ര ക്ലേശം സഹിച്ച് നീ എന്നിലേക്കെത്തിയത്! 'നിന്നോളമൊന്നിനെയും സ്നേഹച്ചിട്ടില്ല ഞാൻ. അത്രമേൽ പ്രണയം എന്നിൽ പൂത്തിരിക്കുന്നു...... ഓരോ മഴത്തുള്ളിയും നിന്നെ മാത്രം സങ്കല്പിച്ചെന്നിലേയ്ക്കലിയുമ്പോൾ നിന്നെ ഒന്നു കാണാതെ. തൊടാതെ ചുംബിക്കാതെ എങ്ങനെ ഞാൻ മരിയ്ക്കും.... അത്യപൂർവ്വമായ ഒരു വായനാനുഭവം
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജീവിതകാണ്ഡമായ ദാമ്പത്യബന്ധത്തെ ആത്മനൊമ്പരങ്ങളോടെ, അനുഭവവൈപുല്യത്തോടെ ആവിഷ്കരിക്കുന്നു. ദൈന്യതയ്ക്കപ്പുറം പുതിയ ജീവിതം നൽകുന്ന ശുഭപ്രതീക്ഷകൾ.
ജീവിതത്തെയും യുദ്ധത്തെയും രതിയെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന കാൻഡിഡ്, വോൾട്ടയർ മൂന്നു ദിവസംകൊണ്ടാണ് എഴുതിതീർത്തത്. പുരോഹിതവർഗ്ഗത്തെയും മതങ്ങളെയും ലോകത്തിലെ സകല സ്ഥാപനങ്ങളെയും (Establishment) നിശിതമായി വിമർശനവിധേയമാക്കുന്ന നോവൽ. ആറോ ഏഴോ തലമുറ പിന്നിട്ടിട്ടും ഐതിഹാസികമായ നിത്യതകൊണ്ട് ശ്രദ്ധേയമാകുന്ന കൃതി.
മേഘങ്ങൾക്കും ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കുമിടയിൽ പീഡിതമായ തൻ്റെ ജൈവഋതുക്കൾ എരിച്ചുതിർത്ത ഒരു ചിത്രകാരനെ ജീവിതേതിഹാസം. സർറിയലിസ്റ്റിക് ഇമേജുകളുടെ രൂക്ഷസാന്നിദ്ധ്യം കൊണ്ട് തീവ്രതയാർന്ന ഒരു പെയിന്റിംഗ് പോലെ അനുഭവങ്ങളുടെ കടുംവർണ്ണ ക്യാൻവാസ്
സംഭവപരമ്പരകളുടെ വിസ്മയകരമായ സ്വാഭാവികതയും സൂക്ഷ്മനിരീക്ഷണങ്ങളും കൃത്യതയാർന്ന വിവരണങ്ങളും രസകരമായ സംവേദനാനുഭവവുംകൊണ്ട് ഉദാത്തമായ ഒരു ക്ലാസിക് രചനയായി ഉയരുന്ന കൃതി. ബിഭൂതിഭൂഷണിൻ്റെ ചന്ദ്രപഹാഡ് എന്ന വിഖ്യാത നോവലിൻ്റെ മലയാള ഭാഷാന്തരം.