സാംസ്കാരിക പ്രവർത്തകരിൽ ഒരു വലിയ വിഭാഗം പലവിധ കാരണങ്ങളാൽ സവർണ്ണ സംസ്കാരവുമായി ശൃംഗരിച്ചുകൊണ്ടിരിക്കെ അതിനെതിരെയുള്ള സമരം അത്യന്തം ശക്തിയാർജ്ജിക്കേണ്ടത് അനിവാര്യമാണ്. കറുപ്പിൻ്റെ സൗന്ദര്യശാസ്ത്രം കരുത്താർജ്ജിക്കുന്നതു കീഴടക്കാപ്പെട്ടവരുടെ ഉയർത്തിപ്പിടിച്ച മുഷ്ടിയിൽനിന്നാണ്. സാഷ്ടാംഗ പ്രണാമത്തിലല്ല, സമരത്തിൻ്റെ ശരികളിൽവെച്ചാണ് 'സൗന്ദര്യം' പൂക്കുന്നത്! കറുപ്പും വെളുപ്പും അടക്കമുള്ള സർവ നിറങ്ങളും തുല്യതയിൽ നൃത്തമാടുന്ന ഒരു കാലത്തെയാണത് കിനാവുകാണുന്നത്.
ഘർവാപസി ശ്രമങ്ങളിൽ നിന്നും അനുബന്ധ അതിക്രമങ്ങളിൽനിന്നും ബുൾഡോസർ രാഷ്ട്രീയത്തിലേക്കുള്ള വളർച്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ജീവിതചരിത്രം നമ്മോടു പറയുന്നത്. ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലാത്തവരുടെ പട്ടികകൾ പലതരത്തിൽ തയ്യാറാക്കുകയാണ് ഹിന്ദുത്വ സംഘങ്ങൾ. ഇന്ത്യൻ സാമൂഹികജീവിതത്തിൻ്റെ തനിമ ഇല്ലായ്മചെയ്യുകയും മതേതര സഹജീവനത്തിൻ്റെ സാദ്ധ്യതകളെ നിരന്തരം ആക്രമിക്കുകയും ചെയ്യുന്ന മത-തീവ്രവാദരാഷ്ട്രീയത്തിൻ്റെ ഉള്ളറകൾ.
മുസ്ലീങ്ങൾ മുഴുവനും പാശ്ചാത്യർക്കും പാശ്ചാത്യസംസ്കാരത്തിൻ്റെ മൂല്യങ്ങൾക്കും എതിരാണെന്ന ഒരു നിഗമനം എങ്ങനെയോ രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. 'ഈ ആളുകൾ, ഇവർ' എന്ന ആവർത്തിച്ചുള്ള പ്രയോഗം ആക്രമണം സംഘടിപ്പിച്ചവർ എന്ന അർത്ഥത്തിനപ്പുറം ഒരു പൊതുവായ കുറ്റപ്പെടുത്തലായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്ലീങ്ങൾക്കിടയിൽ മൊത്തത്തിൽ ഭീതിപടർന്നുകഴിഞ്ഞു. ഒരു കുറ്റവും ചെയ്യാതെതന്നെ അവരൊക്കെയും ഭീകരരുടെ ഗണത്തിൽ പ്രതിചേർക്കപ്പെട്ടുകഴിഞ്ഞു. ബ്രിട്ടണിലെ മുസ്ലീം ബുദ്ധിജീവികളിൽ പ്രമുഖനും പ്രശസ്ത ചിന്തകനുമായ സിയാവുദ്ദീൻ സർദാറിൻ്റെ ലേഖനങ്ങൾ.
പുരുഷൻ്റെ ലൈംഗികാവയവങ്ങൾ പുറത്തേക്കാണ്. സ്ത്രീയുടേത് ഉള്ളിലേക്കും. അതാണ് ഏക വ്യത്യാസം. നിങ്ങളുടെ കുപ്പായക്കീശ പിടിച്ച് പുറത്താക്കിയിടുക. കീശ ആണായി മാറിയിരിക്കുന്നു. അതിനെ അതിൻ്റെ യഥാർത്ഥ സ്ഥിതിയിലേക്ക് മാറ്റുക. അത് പെണ്ണാവുന്നു. ഇതാണോ വ്യത്യാസമെന്ന് നിങ്ങൾ പറയുന്നത്? ആർക്കാണ് പുരുഷനാവേണ്ടത്? സ്ത്രീ-പുരുഷോർജ്ജങ്ങളുടെ സംയോഗത്തിൽ നിന്നാണ് നിങ്ങൾ പിറന്നത്. സ്ത്രീ സമത്വവാദത്തെക്കുറിച്ച് ഒരു മഹാഗുരുവിൻ്റെ ദർശനങ്ങൾ.
കവിത എഴുതുന്നതിന് നിയമങ്ങൾ ഒന്നുമില്ലെന്നും ഒഴിഞ്ഞപേജിൽ മുന്നേറുക എന്നും മിറോസ്ലാവ് ഹോലുബ് എഴുതിയിട്ടുണ്ട്. ശൂന്യമായിക്കിടക്കുന്ന ഇടങ്ങൾ ഇനിയും കവിതയിലുണ്ടെന്നും അവിടെ എഴുതി മുന്നേറുക എന്നുമാണ് അതിനർത്ഥം. നാളിതുവരെ എഴുതിയത് ആവർത്തിക്കാതെ എഴുതുക. ആരും എഴുതാത്ത പുതിയ ഒരു കവിത എഴുതുക.
കമ്മ്യൂണിസ്റ്റ് വിരോധം ബൂർഷ്വാസിയുടെ എക്കാലത്തെയും കാപട്യപൂർണ്ണമായ ആയുധമാണ്. നിർദയവും ക്രൂരവുമായ ഒന്നായി അതിനെ സാമ്രാജ്യത്വം ഉപയോഗിക്കുന്നു. പുരോഗതിയെയും ജനാധിപത്യത്തെയും സമാധാനത്തെയും തച്ചുതകർക്കാനുള്ള വടിയായി അതിനെ മാറ്റിയിരിക്കുന്നു. അധ്വാനിക്കുന്നവൻ്റെയും കഷ്ടപ്പെടുന്നവൻ്റെയും വീക്ഷണകോണിൽനിന്നുകൊണ്ട് ലോകത്തെ വിലയിരുത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുക അതിൻ്റെ എന്നത്തെയും കർമ്മമാണ്. കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിൻ്റെ ദൃഢവും സുവ്യക്തവുമായ വിചിന്തനങ്ങൾ.
എല്ലാ സ്വാദോടെയും ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുവെങ്കിൽ, അതിൽ പ്രകോപിതരാകേണ്ട കാര്യം മറ്റുള്ളവർക്കില്ല. ആരെയും നിർബന്ധിച്ചു ഗോമാംസം കഴിപ്പിക്കുന്നില്ല എന്നതിനാൽ സഹിഷ്ണുത എന്നത് ഒരാശയത്തെ ഉൾക്കൊള്ളലാണ്; പശുക്കൾ മാംസത്തിനുള്ളതുമാണ്. യോനീഭാഗത്തെ തൊലിനിറം വെളുപ്പിക്കുന്ന ക്രീമുകളുടെ പരസ്യം കൊടുക്കുന്ന ഒരു വംശീയവെറിയുള്ള രാഷ്ട്രത്തിൽ വിടർന്ന കണ്ണുകളും ഒഴുക്കുള്ള തൊലിനിറവുമുള്ള പശുവിൽ ആകർഷണീയതയുള്ള അമ്മയെ കണ്ടെത്തുന്നതിൽ അത്ഭുതമൊന്നുമില്ല. അമ്മയുടെ മക്കളാകുന്നതിൽ പുരുഷന്മാർ അഭിമാനം കണ്ടെത്തുന്നതു മനസിലാക്കാം. എന്നാൽ ഹിന്ദുത്വ സംഘടനകളും മതനിരപേക്ഷ-രാഷ്ട്രത്തിൻ്റെ ഭാഗമായ സർവ്വകലാശാലകളും പശുവിനോടുള്ള ലൈംഗികാകർഷണത്തിൽനിന്നു വിമോചിതരാവേണ്ടതിൻ്റെയും തങ്ങളുടെ ഈഡിപ്പൽ കോംപ്ലെക്സിൽനിന്നു വിടുതൽ നേടേണ്ടതിൻ്റെയും സമയം അതിക്രമിച്ചിരിക്കുന്നു. ലൈംഗികാതിക്രമങ്ങളും ജാതിയും തമ്മിലെ പൊക്കിൾകൊടി ബന്ധങ്ങളെ സമകാലികവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങൾ.