ജനങ്ങളെയും സമൂഹത്തെയും ചരിത്രഗതിയെതന്നെയും എതിർത്തുനിൽക്കുന്ന വ്യക്തി ശിഥിലീകരണത്തിൻ്റെ തലംമാത്രം മനസ്സിലാക്കുന്നു. പുനരുത്ഥാനവും ഒപ്പം പ്രധാനമാണ്. ഇവിടെ ഗോർക്കി ആവിഷ്‌കരിക്കുന്നത് സമൂഹത്തിൻ്റെ ഭാഗധേയവുമായി ഇഴുകിച്ചേരുന്ന വ്യക്തിയുടെ ഉയിർത്തെഴുന്നേല്പാണ്. കർമ്മോന്മുഖതയിലേക്കു നയിക്കുന്ന കരുത്തുറ്റ ശാസ്ത്രീയചിന്തകൾ.
പഠനം പരീക്ഷയ്ക്കുവേണ്ടിയാകുമ്പോൾ അതൊരു യാത്രിക പ്രക്രിയയാകുന്നു. അക്ഷര മാലയുടെ യാന്ത്രികമായ ആവർത്തനമല്ല സാക്ഷരത. പഠിതാവിന് അത് സാവകാശം ബോധം വളർത്തണം. ഈ ലോകത്തിലെ അവനവൻ്റെ സാന്നിധ്യത്തെക്കുറിച്ചു വിമർശനാത്മകമായ ധാരണ ഉണ്ടാക്കണം, സൗന്ദര്യമുള്ള, പുഞ്ചിരിക്കുന്ന ദമ്പതികൾ നിൽക്കുന്ന അലങ്കരിച്ച ചെറുവീടുകൾ പഠനപുസ്തകങ്ങളിൽ വരച്ചുചേർത്തിരിക്കും. പക്ഷെ വീട്ടിൽനിന്നും സ്കൂളിലേക്കുള്ള നടവഴികളിലെങ്ങും അവൻ കാണുന്നത് സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ അസമത്വത്തിൻ്റെ ദുരന്ത ചിത്രങ്ങളാണ്. പഠിക്കുന്ന കവിതകളും ഭവനകളും യാഥാർഥ്യത്തിൽ നിന്നകറ്റി അവരെ വെറും സ്വപ്ന ജീവികളാക്കുന്നു. സത്യത്തെ മാറ്റിമറിക്കുന്ന ഈ പഠനങ്ങളിൽ സാക്ഷരതയെവിടെ? ധാർമ്മികതയെവിടെ? ഈ ലോകത്തു ജീവിക്കാനുതകുന്ന എന്തെങ്കിലും ഈ പഠന പദ്ധതിയിലുണ്ടോ?
വളർന്ന് പുതുപുതുരൂപം മാറുന്ന നമ്മുടെ ശരീരത്തിലിരുന്നു നാം എല്ലാം കാണുകയാണ്. ആത്മപരിണാമത്തിൻ്റെ അന്ത്യം നോക്കു. മാംസദഹനത്തിൻ്റെ ചൂട് വെയിൽമണമായി മാറുന്നു. തോട്ടൊഴുക്കിലും കാറ്റിലും ഉപേക്ഷിക്കപ്പെട്ട ശ്വാസം നിന്നുവിറയ്ക്കുന്നു. മണ്ണിൽ പൂണ്ടുകിടന്നു ദ്രവിക്കുന്ന അസ്ഥികൾക്കുള്ളിലും എന്തിൻ്റെയോ ജനിതകം അവശേഷിക്കുന്നു. ഈ പ്രപഞ്ചത്തിൽ കണ്ടതിനെല്ലാം പരസ്പരബന്ധവും തുടർച്ചയുമുള്ള സ്ഥിതി അത്ഭുതകരമായ ഒരു സത്യത്തിലേക്കു വിരൽചൂണ്ടുന്നു. ഹൃദയം കൊതിക്കുന്ന ഭൂമിയിലെ അനന്തവസന്തമായ ഓർമ്മകൾ
ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രമായ ഇന്തോനേഷ്യയിലാണ് ഒരുകാലത്ത് കമ്മ്യൂണിസത്തിൻ്റെ ഈറ്റില്ലത്തിനു പുറത്ത് ഏറ്റവുമധികം കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നത്. 65-ൽ സൈന്യം രാജ്യത്തെ പിടിച്ചെടുത്ത് രക്തസ്നാനം ചെയ്യിച്ചു. കുറഞ്ഞത് പത്തുലക്ഷം ജനങ്ങളെങ്കിലും കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരും അവരുടെ സഹായികളുമായിരുന്നു ഇരകൾ. സി.ഐ.എ അവരുടെ കമ്മ്യൂണിസ്റ്റ് പട്ടിക കൊടുത്ത് കൊലയാളികളെ സഹായിച്ചു. കബന്ധങ്ങൾക്ക് മനുഷ്യരൂപംതന്നെ ഇല്ലായിരുന്നു. തലയില്ലാത്ത ശരീരങ്ങൾ, പള്ള പിളർന്നവ. താണുപോകാതെ അവയെല്ലാം മുളങ്കോലുകളിൽ കൂടുക്കിയിരുന്നു. ശവച്ചങ്ങാടങ്ങൾ കേദിരി പ്രവിശ്യയിൽനിന്ന് ബ്രാന്താസിലേക്ക് ഒഴുകി. അവയിൽ കമ്മ്യൂണിസ്റ്റ് പതാകയും ബാനറും പാറിക്കളിച്ചു. പ്രമുഖ മാർക്‌സിസ്റ്റ് ചിന്തകൻ താരിഖ് അലിയുടെ ലേഖനങ്ങൾ ആദ്യമായി മലയാളത്തിൽ.
മൗനം കുറ്റമായിത്തീരുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. സാംസ്കാരികലോകത്ത് അരിച്ചുകയറുന്ന വെറുപ്പ് വൈവിധ്യമാർന്ന മുഖംമൂടികൾ അണിയുന്നുണ്ട്. പല വാക്കുകളുടെയും അർത്ഥം നിശബ്ദത എന്നായിത്തീർന്നിട്ടുണ്ട്. ജീവിക്കുന്ന കാലവും അതിൻ്റെ യാഥാർത്ഥ്യവുമായി പ്രതിവദിക്കുന്ന അഭിമുഖങ്ങളും ലേഖനങ്ങളും. ഭയത്തിനും മൗനത്തിനുമെതിരെയുള്ള വാക്കുകളുടെ ചെറുത്തുനില്പ്‌പുകൾ.
ഏകനായിരിക്കുമ്പോൾ മുറിയടച്ചിട്ട് ലൈംഗികകർമ്മത്തിലെന്നപോലെ ചരിക്കുക. എല്ലാറ്റിനെയും വിസ്‌മരിക്കുക-സമൂഹത്തെയും വിലക്കുകളെയുമൊക്കെ. ലൈംഗികതയിലെ സമ്പൂർണ്ണമായ സ്വാതന്ത്ര്യം നിങ്ങളറിയുന്നു. ശരീരമാകെ ഇളകിയുലയുമ്പോൾ നിങ്ങളും നിങ്ങളുടെ പ്രേമഭാജനവും മാത്രമല്ല സംഗമിക്കുന്നത്. നിങ്ങളുടെ ശരീരത്തിനുള്ളിലെ ഓരോ കോശവും എതിർകോശവുമായി സംഗമിക്കുകയാണ്. അതു മൃഗീയമായി തൊന്നാം എന്നാൽ, മനുഷ്യൻ ഒരു മൃഗമായതിനാൽ അതിൽ തെറ്റൊന്നുമില്ല. രതിയുടെയും താന്ത്രികതയുടെയും രഹസ്യങ്ങൾ.
സമാധാനത്തിൻ്റെയും അഹിംസയുടെയും മാർഗ്ഗത്തിൽനിന്നു വ്യതിചലിക്കാൻ ഞങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ഭൂരിപക്ഷംവരുന്ന ജനതയ്ക്കുമേൽ ബലപ്രയോഗവും ആക്രമണങ്ങളും അഴിച്ചുവിട്ട് അധികാരം സംരക്ഷിച്ചുനിർത്തുന്ന ഒരു ന്യൂനപക്ഷ ഗവൺമെൻ്റ നിലവിൽവന്നതുമുതൽ ഞങ്ങളുടെ രാജ്യത്തിൻ്റെ സമാധാനം തകർക്കപ്പെട്ടുകഴിഞ്ഞിരുന്നു. അധികാരിവർഗ്ഗത്തിൻ്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ പോരാട്ടം ഒറ്റപ്പെട്ട സമരങ്ങളിലൂടെ സാധ്യമല്ല. ദക്ഷിണാഫ്രിക്കൻ വിമോചനസമരനായകൻ നെൽസൺ മണ്ടേലയുടെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം.
സംഗീതമെന്ന മൂലകുടുംബത്തിൽപ്പെട്ടവയാണ് ഈണങ്ങളെല്ലാം. ഭാവോദ്ദീപന ശക്തിയാണ് സംഗീതത്തിന്റെ മുഖ്യസ്വഭാവം. അതുകൊണ്ട് ഈണങ്ങളുടെ അകമ്പടിയോടെ രൂപപ്പെടുന്ന കവിതയ്ക്ക് ലോലവും ചടുലവുമായ ഏതുതരം ഹൃദയഭാവത്തേയും ഉജ്വലിപ്പിക്കാൻ കഴിയും, അത് ആസ്വാദന ബോധത്തിൽ ചാരുതകളുടെ വസന്തം വിരിയിക്കുകയും ചെയ്യും.
ഓ, മജ്‌നു, എൻറെ പ്രിയപ്പെട്ട ഭ്രാന്താ, പ്രേമത്തിനു മധുരമായ വേദനയുണ്ടെന്നു നീ ഇനിയും അറിഞ്ഞില്ലേ? ലൈലയോടുള്ള നിൻ്റെ പ്രേമം എൻ്റെ കരകൗശലവും അവളുടെ സൗന്ദര്യം എൻ്റെ കവിൾത്തടത്തിൻ്റെ പ്രതിച്ഛായയും. ലൈലയിലൂടെ നീ എന്നെയാണു പ്രേമിച്ചത്. ഞാനാ പ്രേമം നന്നായി ആസ്വദിച്ചു.