പ്രകൃതിയിൽനിന്നകന്ന ഗോത്രം എന്നത് ഞെട്ടലോടെ മാത്രമേ കാണാനാകൂ. അവർ തമ്മിലുള്ള പാരസ്പര്യം അത്രമേൽ ദൃഢതരമാണ്. ഒന്നിനെയൊന്നിൽനിന്നും വേർപെടുത്തുക അസാധ്യം.ജീവനും വാക്കും മണ്ണും വനവും മഴയും പുഴയും മനുഷ്യരും മൃതരുമൊത്ത ഒരു വേറിട്ട ലോകത്തിന്റെ ഇടിമുഴക്കം കേൾപ്പിക്കുന്ന കവിതകൾ.നമ്മുടെ രക്തം :- ഇന്ത്യൻ ഗോത്ര കവിതകൾ
മിഴികളിലൂടെയും ഹൃദയത്തിലൂടെയും വായിക്കേണ്ട, ഒരു നനുത്ത ഓർമ്മക്കുറിപ്പുകളുടെ പുസ്തകം. ചിത്രങ്ങൾ പോലെ വരച്ച ജീവിതകാഴ്ചകൾ, ചെറുചെറു വാക്കുകൾ കൊണ്ട് നിലനിൽക്കുന്ന നിസ്സീമമായ മൗനങ്ങൾ.
പഴയ ഓർമ്മകൾക്ക് ഒരു കാഴ്ച. മറഞ്ഞുകിടക്കുന്ന നിനവുകൾക്ക് ഒരു കൂട്ടിരിപ്പാണ് ഈ പുസ്തകം.മഴ നനഞ്ഞ മൺപാതകൾ
ലോകത്തിലെ അനേകകോടി മനുഷ്യരിൽ നമ്മളുപേക്ഷിച്ചവരും നാമുപേക്ഷിച്ചവരും കുറവാണെന്നിരിക്കെ ഇനിയും വരാനുള്ള മനുഷ്യരെ തേടി സ്വയം അത്ഭുതപ്പെട്ടും മറ്റുള്ളവരെ അത്ഭുതപ്പെടുത്തിയും നഷ്ടങ്ങളെ മനോഹരമാക്കിയും യാത്ര തുടരുന്നൊരുവളെ കണ്ടെത്തിയാൽ സ്വയം വസന്തം വിരിയിച്ചു ജീവിക്കുന്നവളെന്നു പറയാം. ഊഷരഭൂമിയെ ഉർവ്വര ഭൂമിയായി അനുഭവിക്കുന്നവൾ.
അവളുടെ ശരികളിൽ ജീവിച്ച് അവളിൽ വിരിയുന്ന ഗന്ധമാസ്വദിച്ച് ജീവിതത്തിൽനിന്നെടുത്തവളെന്ന ഉറച്ചബോധ്യത്തോടെ അവളെന്ന പുഴ ഒഴുകുകയാണ്. പ്രപഞ്ചത്തിന്റെ വിശാലമായ ആകാശം തനിക്കുകൂടി അവകാശപ്പെട്ടതെന്ന ബോധ്യത്തോടെ ചിറകിന്റെ ഭാരത്തെപ്പോലും ചിന്തിക്കാതെ സ്വയം സുരക്ഷിതയായ പെണ്ണ്. ആരുടെയും തണൽ തേടാത്തവൾ.
നാം ജീവിക്കുന്ന ലോകത്തിന്റെ വ്യവസ്ഥയുടെ ഒരു കുഴപ്പം, അത് നമ്മെ ഇല്ലാതാക്കുന്നത് നമുക്ക് തിരിച്ചറിയാനാവില്ലെന്നുള്ളതാണ്. അല്ലെങ്കിൽ നാമത് തിരിച്ചറിയുമ്പോഴേക്കും അപകടകരമാംവിധം, തെന്നിമാറാൻ കഴിയാത്തവിധം വൈകിപ്പോയിരിക്കും. അത്ര ആസൂത്രിതമാണ് ആ തന്ത്രത്തിന്റെ രൂപകല്പന. ഇത്തരം അനീതികളുടെ ഇരുണ്ട ആകാശങ്ങളിലേക്ക് ക്യാമറ തിരിച്ചുവച്ച് ഭരണകൂടത്തിൻ്റെ കണക്കുകളിൽപ്പെടാത്ത മനുഷ്യരെക്കുറിച്ചും പേരറിയാത്തവരെക്കുറിച്ചും അഭ്രപാളികളിൽ ജീവിതമെഴുതിയ സംവിധായകൻ.
ലോകമാകുന്ന കെണിയിൽ അകപ്പെട്ട മനുഷ്യൻ്റെ സന്ത്രാസങ്ങളും ഉള്ളൊഴുക്കുകളും എന്നും വലിയ എഴുത്തുകാരുടെ സർഗ്ഗപ്രേരണകളായിരുന്നു. കാലദേശങ്ങൾക്കതീതമായി അവ തലമുറകളുമായി സംവദിക്കുന്നു, വായനക്കാരനെ പ്രലോഭിപ്പിക്കുന്നു. മാറിവരുന്ന ഭാവുകത്വത്തിന്റെയും അഭിരുചിയുടെയും വെളിച്ചത്തിൽ അവ പുനഃസൃഷ്ടിക്കപ്പെടുന്നു.വിശ്വസാഹിത്യത്തിലെ വിഖ്യാതകൃതികളുമായുള്ള സർഗ്ഗസംവാദം.ആത്മാവിലെ നെരിപ്പോടുകൾ
ഡോ. സി. ഗോപിനാഥൻപിള്ള
ജീവിതവും മരണവും ഒരേ നൂലിലെ മുത്തുകളാവുന്ന കാവ്യവിചാരങ്ങൾ. മനുഷ്യജീവിതത്തിന്റെ ആകുലതകളും അർത്ഥമാഹിത്യങ്ങളും അനുഭവചിത്രങ്ങളാക്കുന്ന കവിമനസ്സ്. ഹൃദയം തുരുമ്പിച്ച സ്വസ്ഥജീവിതങ്ങളിലേക്ക് ദുരന്തപ്പെയ്ത്തായി പ്രളയജലം ഒഴുകിനിറയുന്ന അപൂർവ്വാനുഭവം. ഒരു കവിയുടെ പ്രളയാനുഭവ വാങ്മയങ്ങൾ.
കമ്മ്യൂണിസ്റ്റാവുകയെന്നാൽ നട്ടെല്ലുനിവർത്തി മനുഷ്യനായി തലയുയർത്തി നിൽക്കാനുള്ള ശ്രമത്തിൻ്റെ തുടക്കമാണ്. അവിശ്വാസിക്കും വിശ്വാസിക്കും സകലമനുഷ്യർക്കും ചൂഷണരഹിതമായൊരു ലോകത്ത് ജീവിക്കാനാവുമെന്ന ജീവൻതന്നെ തീറെഴുതുന്ന ഒരു പ്രതീക്ഷയാണ്. നാം ജീവിക്കേണ്ടലോകം എങ്ങനെയായിരിക്കണമെന്നും അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള ഒരു തിരിച്ചറിവിൽനിന്നാണ് ഇത് രൂപപ്പെടുന്നത്. അങ്ങനെയൊരു നിമിഷത്തിലാണ് നിങ്ങളിപ്പോൾ. ഇപ്പോൾ നിങ്ങളുടെ മുന്നിലൂടെ വിമോചനപ്പോരാട്ടങ്ങൾക്ക് തങ്ങളെതന്നെ സമർപ്പിച്ചവരുടെ ഒരു നീണ്ടനിര ഒഴുകിപോവുകയാണ്, ഉയർത്തിപ്പിടിച്ച ശിരസ്സുമായി... • രക്തസാക്ഷിത്വത്തിൻ്റെ പുസ്തകം