പ്രശസ്ത നിരൂപണ സാഹിത്യകാരനും വിമർശകനും ചരിത്രകാരനും ജീവചരിത്രകാരനുമായ ഡോ. ടി.ആർ. രാഘവൻ്റെ വിമർശനങ്ങൾ വീക്ഷണങ്ങൾ എന്ന കൃതിയെ അധികരിച്ച് പ്രമുഖർ എഴുതിയ പഠനക്കുറിപ്പുകളുടെ സമാഹാരം.
യാഗാദികർമ്മങ്ങൾക്കായി വ്രതവിശുദ്ധിയോടെ, ചിലർ മാത്രം പഠിച്ചും പഠിപ്പിച്ചും പോരുന്ന പതിവ് വേദങ്ങളെ സംബന്ധിച്ച് ഇന്നും നിലനിൽക്കുന്നു. ഈ പാരമ്പര്യത്തിൽനിന്നും വിട്ടുനിന്നുകൊണ്ട് ഒരു സാധാരണ വായനക്കാരൻ്റെ ബോധതലത്തിൽ വേദങ്ങൾ വിടർത്തിനിർത്തിയ ഉദാരവും ഉദാത്തവുമായ ഏകതയുടെയും സമതയുടെയും ദിവ്യദർശനമാണ് ഈ രചനയുടെ ഉള്ളടക്കം
ഇന്ത്യൻ സംഗീതത്തിൻ്റെ ധ്യാനപ്പെരുമയാണ് ഇളയരാജ... അകക്കാടുകളിലെവിടെയോ ചൂളംകുത്തുന്ന കാറ്റ് മുളങ്കാടുകളോട് മനസ്സുപങ്കുവെക്കുന്നതു പോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടംപിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരംവെയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവുംപോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നുവീഴുന്ന സംഗീതത്തിൻ്റെ നൂലിഴകൾക്കും പകരംവെയ്ക്കാൻ ഒന്നുമില്ല.... പലകാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള പല അടരുകളുള്ള യാത്രയാണ് ഈ പുസ്തകം... പകരംവെക്കാനില്ലാത്ത ഒന്ന്
പുതുകവിതയുടെ ഈ ലഘുചരിത്രം, ഒരു നിരീക്ഷകൻ എന്ന നിലയിൽ കുറിച്ചതാണ്; അഥവാ സഹയാത്രികൻ എന്ന നിലയിൽ. ഇതിൽ ഒരു കവിയായ ഞാനില്ല. എൻ്റെ കവിതയുമില്ല. നിരീക്ഷകൻ മാത്രമാണുള്ളത്. നിരീക്ഷകൻ്റെ അനുഭവത്തെ, നിരീക്ഷണത്തിലൂടെ അറിഞ്ഞതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചരിത്രം.
മൃഗയയിൽ ഉന്നത്തിലിരിക്കുന്ന താരള്യത്തിലേക്ക് ദയാരഹിതമായി പാഞ്ഞുകയറുന്ന മുർച്ചയല്ല പ്രേമം, അത് സ്വന്തം ശരീരത്തിൻ്റെ നഗ്‌നതയെന്നപോലെ വിശുദ്ധവും നനവാർന്നതുമായ ഒരു തിരിച്ചറിവാണ്. വന്യമായ സ്നേഹങ്ങളെ വഹിക്കുന്ന ഭാവാന്തരങ്ങളുടെ ഗന്ധകഭാഷ വായനക്കാർ ഈ കൃതിയിൽ കണ്ടെത്തും. പ്രണയത്തിൻ്റെ ഏറ്റവും ആധികാരികമായ ഭാഷ്യം
വർഷത്തിൽ മൂന്നോ നാലോ പുസ്‌തകം വീതം നാരായണഗുരുവിനെ സംബന്ധിച്ച് മലയാളത്തിൽ പ്രസിദ്ധീകൃതമാകാറുണ്ട്. ഗ്രന്ഥകർത്താക്കളുടെ കൂട്ടത്തിൽ സാഹിത്യനായകന്മാരും അല്ലാത്തവരും പെടും. അവയിൽ നിന്നെല്ലാം വ്യത്യസ്തം എന്നുതന്നെ പറയണം ഈ പുസ്‌തകം. ഭാരതത്തിൻ്റെ ആദ്ധ്യാത്മികതയിൽ അതീവതല്പരനായ ഒരു ഭാരതീയകാവ്യശാസ്ത്രവിശാരദൻ, ഒരു ഋഷികവിയുടെ ആത്മാവുമായി സംവദിക്കാൻ നടത്തിയ പരിശ്രമത്തിൻ്റെ പരിണതഫലമാണ് ഈ ചെറുഗ്രന്ഥം. സ്വാമി മുനി നാരായണപ്രസാദ്
സമകാലിക ഇന്ത്യൻ സിനിമയിലെ ഏറ്റവും ക്രിയാത്മകമായ സാന്നിധ്യമാണ് അമിത് ദത്ത. അദ്ദേഹത്തിൻ്റെ സിനിമകൾ നമ്മുടെ കലാ സിനിമകളിൽനിന്നുപോലും വ്യത്യസ്‌തമാണ്. പ്രാചീന ഇന്ത്യൻ കലാചിന്തകളുമായുള്ള നിരന്തരമായ സംവാദത്തിലൂടെ ദത്ത സിനിമാട്ടോഗ്രാഫിക് ആവിഷ്കാരത്തിൻ്റെ പുതിയരൂപങ്ങൾ പര്യവേക്ഷണം ചെയ്യുന്നു. ദത്തയുടെ സിനിമകൾ ആധുനികതയെക്കുറിച്ചുള്ള യൂറോ-കേന്ദ്രീകൃത ആശയങ്ങളെ മറികടക്കുന്നു. കലയിൽ ആധുനികതകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ പുനഃപരിശോധിക്കാൻ നമ്മെ ക്ഷണിക്കുന്നു.
ഇന്ത്യാചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ചരിത്രഘട്ടങ്ങളിൽ ഒന്നാണ് മദ്ധ്യകാലഘട്ടം. ഇന്ത്യൻ സമൂഹരൂപീകരണത്തിലെയും ഇന്ത്യയിലെ ജനസംഖ്യാരൂപീകരണത്തിലെയും മതസ്വത്വനിർമ്മിതിയിലെയും പ്രധാനപ്പെട്ട ഘട്ടവുമാണത്. എന്നാൽ ഇത്രയും സവിശേഷമായതും ചരിത്രപരമായി ഇത്രയും പ്രാധാന്യമുള്ളതുമായ ഒരു കാലഘട്ടത്തെ രചനാപരമായി കൈകാര്യം ചെയ്തിരിക്കുന്നവിധം പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറ്റാണ്ടുകളുടെ സാമൂഹിക വികാസചരിത്രത്തെയും സമൂഹരൂപീകരണ പന്ഥാവുകളെയും കുറിച്ചുള്ള ആധികാരികരേഖ.
This book offers practical and sensible guidance to Teachers of English, IELTS Students, Teacher Trainers, T.T.C. students, B.Ed. students and any formal lectures of English. It helps you to prepare yourself to speak better English in various social situations. Extra importance is given for classroom situations so that even students at all levels can benefit from it. It also helps you to say the right thing at the right time, in English. Not by bread alone
'കർഷകൻ പട്ടിണികിടക്കുമ്പോൾ അവൻ്റെ കന്നുകാലികൾ തഴച്ചുവളരുന്നു. നാട്ടിൽ ഇടതടവില്ലാതെ മഴ പെയ്തു. കന്നുകാലിത്തീറ്റ സമൃദ്ധമായിരുന്നു. പക്ഷെ, തൻ്റെ കൂറ്റൻ മൂരിയുടെ സമീപത്ത് ആ ഹൈന്ദവ കർഷകൻ വിശന്നുമരിക്കുകയാണ്. വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്രൂരമായിതോന്നുന്ന അന്ധവിശ്വാസത്തിൻ്റെ അനുശാസനങ്ങൾ സമൂഹത്തിനു സ്വയം സംരക്ഷകങ്ങളാണ്. അധ്വാനിക്കുന്ന കന്നുകാലികളുടെ സംരക്ഷണം, കൃഷിശക്തിയേയും അങ്ങനെ ഭാവിജീവിതത്തിനും ഐശ്വര്യത്തിനുള്ള ഉറവിടത്തേയും സുരക്ഷിതമാക്കിത്തീർക്കുന്നു. ഇതു കേഴ്വിക്ക് കർക്കശവും ദാരുണവുമായി തോന്നിയേക്കാം. പക്ഷെ ഇന്ത്യയിൽ ഒരു കാളക്കുപകരം വേറൊരു കാളയെ വെയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു മനുഷ്യനുപകരം വേറൊരു മനുഷ്യനെ വെയ്ക്കുക.' ബ്രിട്ടൻ്റെ മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥയെ കീറിമുറിച്ചു പരിശോധിച്ച മാർക്സ് സ്വാഭാവികമായും ബ്രിട്ടൻ്റെ ഏറ്റവും മുഖ്യമായ കോളനിയായിരുന്ന ഇന്ത്യയെ അതിൻ്റെ സമഗ്രതയിൽ വിലയിരുത്തുന്നു.
ജർമ്മനിയിൽ ഫാസിസം സാദ്ധ്യമാക്കിത്തീർത്തത് സദാചാരത്തിൽ ലോകം വിശ്വസിച്ചുകൊണ്ടിരുന്നതിനാലാണ് ഒരിക്കലും ഒരു പുതിയകാര്യവും അകത്തുകടക്കാൻ കഴിയാത്തവിധം ഒരു ഇരുമ്പുകവചംകൊണ്ട് നമ്മുടെ ചിന്താശക്തിയെ, സ്നേഹവാത്സല്യങ്ങളെ, വികാരങ്ങളെ കളങ്കമാക്കിത്തീർക്കുക എന്നത് ഫാസിസത്തിൻ്റെ മൗലികകാര്യമാണ്. അസഹിഷ്ണുതയും ആൾക്കൂട്ടക്കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യത്തിൽ പ്രസക്തമാകുന്ന പുസ്തകം.