This book offers practical and sensible guidance to Teachers of English, IELTS Students, Teacher Trainers, T.T.C. students, B.Ed. students and any formal lectures of English. It helps you to prepare yourself to speak better English in various social situations. Extra importance is given for classroom situations so that even students at all levels can benefit from it. It also helps you to say the right thing at the right time, in English. Not by bread alone
'കർഷകൻ പട്ടിണികിടക്കുമ്പോൾ അവൻ്റെ കന്നുകാലികൾ തഴച്ചുവളരുന്നു. നാട്ടിൽ ഇടതടവില്ലാതെ മഴ പെയ്തു. കന്നുകാലിത്തീറ്റ സമൃദ്ധമായിരുന്നു. പക്ഷെ, തൻ്റെ കൂറ്റൻ മൂരിയുടെ സമീപത്ത് ആ ഹൈന്ദവ കർഷകൻ വിശന്നുമരിക്കുകയാണ്. വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്രൂരമായിതോന്നുന്ന അന്ധവിശ്വാസത്തിൻ്റെ അനുശാസനങ്ങൾ സമൂഹത്തിനു സ്വയം സംരക്ഷകങ്ങളാണ്. അധ്വാനിക്കുന്ന കന്നുകാലികളുടെ സംരക്ഷണം, കൃഷിശക്തിയേയും അങ്ങനെ ഭാവിജീവിതത്തിനും ഐശ്വര്യത്തിനുള്ള ഉറവിടത്തേയും സുരക്ഷിതമാക്കിത്തീർക്കുന്നു. ഇതു കേഴ്വിക്ക് കർക്കശവും ദാരുണവുമായി തോന്നിയേക്കാം. പക്ഷെ ഇന്ത്യയിൽ ഒരു കാളക്കുപകരം വേറൊരു കാളയെ വെയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു മനുഷ്യനുപകരം വേറൊരു മനുഷ്യനെ വെയ്ക്കുക.' ബ്രിട്ടൻ്റെ മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥയെ കീറിമുറിച്ചു പരിശോധിച്ച മാർക്സ് സ്വാഭാവികമായും ബ്രിട്ടൻ്റെ ഏറ്റവും മുഖ്യമായ കോളനിയായിരുന്ന ഇന്ത്യയെ അതിൻ്റെ സമഗ്രതയിൽ വിലയിരുത്തുന്നു.
ജർമ്മനിയിൽ ഫാസിസം സാദ്ധ്യമാക്കിത്തീർത്തത് സദാചാരത്തിൽ ലോകം വിശ്വസിച്ചുകൊണ്ടിരുന്നതിനാലാണ് ഒരിക്കലും ഒരു പുതിയകാര്യവും അകത്തുകടക്കാൻ കഴിയാത്തവിധം ഒരു ഇരുമ്പുകവചംകൊണ്ട് നമ്മുടെ ചിന്താശക്തിയെ, സ്നേഹവാത്സല്യങ്ങളെ, വികാരങ്ങളെ കളങ്കമാക്കിത്തീർക്കുക എന്നത് ഫാസിസത്തിൻ്റെ മൗലികകാര്യമാണ്. അസഹിഷ്ണുതയും ആൾക്കൂട്ടക്കൊലപാതകങ്ങളും വർദ്ധിച്ചുവരുന്ന വർത്തമാനകാല ഇന്ത്യൻ യാഥാർത്ഥ്യത്തിൽ പ്രസക്തമാകുന്ന പുസ്തകം.
ഈ പുസ്തകത്തിൻ്റെ പ്രാഥമികമായ ഉദ്ദേശ്യം ഭാഷയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോവുക എന്നതാണ്. ബഹുസ്വരതയ്ക്കെതിരെ അഖിലേന്ത്യാതലത്തിൽ നടക്കുന്ന ഭരണകൂട ഇടപെടലുകളുടെ കാലത്ത് മാതൃഭാഷയിലൂന്നിയ രാഷ്ട്രീയം ജനാധിപത്യസമരത്തിൻ്റെ ഒരു മുഖമാണെന്നു വ്യക്തമാക്കേണ്ടതുണ്ട്. ഭാഷ കേവലം ഉപകരണമല്ല, ദേശാവബോധനിർമിതിയുടെ സ്വഭാവത്തെക്കൂടി നിർണയിക്കുന്ന മാധ്യസ്ഥശക്തിയാണെന്നു തിരിച്ചറിയേണ്ടതുണ്ട്. ആ നിലയിൽ സമകാലിക ഇന്ത്യയിലെ സാംസ്കാരിക രാഷ്ട്രീയം കൂടി ഈ പുസ്തകം ചർച്ചചെയ്യുന്നു.
ഇന്ത്യയിലെ മർദ്ദിത ജനകോടികൾ ബഹിഷ്കൃതരാവുന്നതിനു പിന്നിലെ പ്രധാനഘടകം ജാതീയതയിൽ അധിഷ്ഠിതമായ വംശീയ ഏറ്റിറക്കങ്ങളാണ്. എന്നാൽ വളരെ വൈകിമാത്രമാണ് ഈ യാഥാർത്ഥ്യം ഇന്ത്യൻ പൊതുബോധത്തിൽ ചർച്ചചെയ്യപ്പെട്ടുതുടങ്ങിയത്. ഇന്ത്യയെ കാർന്നുതിന്നുന്ന ഈ മനുഷ്യവിരുദ്ധതയെ പ്രതിരോധിക്കുക എന്ന കർത്തവ്യമാണ് പ്രാചീന, മധ്യകാല, കോളനികാല, സ്വാതന്ത്ര്യാനന്തരകാല ഇന്ത്യയിൽ ജ്ഞാനാർജ്ജിതരൊക്കെയും ചെയ്തിട്ടുള്ളത്. ഒരു മനുഷ്യനുമേൽ മറ്റൊരു മനുഷ്യനെ പ്രതിഷ്ഠിക്കുന്ന, ഒരു മനുഷ്യനുതാഴെ മറ്റൊരു മനുഷ്യനെ സ്ഥാപിക്കുന്ന ഈ മനുഷ്യവിരുദ്ധ കാഴ്ചപ്പാടിൻ്റെ അടിത്തറയാണ് ഇന്ത്യയുടെ സാമ്പത്തിക, സാംസ്കാരിക, മത, വിജ്ഞാന, രാഷ്ട്രസംബന്ധ, ആത്മീയ മേഖലകളിലെല്ലാം ജീർണത സൃഷ്ടിച്ചത്. മനുഷ്യവിരുദ്ധവും ഭാവിനാശത്തിൽ അധിഷ്ഠിതവുമായ പ്രയോഗരീതികൾക്ക് കീഴ്പ്പെട്ടുപോയ പ്രസ്ഥാനങ്ങളും മതങ്ങളും കേരളത്തിൻ്റെ പൊതുമണ്ഡലത്തിൽ പുലർത്തിയ ഏകപക്ഷീയതകളെ അടയാളപ്പെടുത്തുന്ന പുസ്തകം.
ഭയാനകമായ ഒരു മരുഭൂമിയും പരിഷ്കാരത്തിൻ്റെ പിന്നണിയിൽ കിടക്കുന്നവരുടെ നാടുമായ അറേബ്യയിലാണ് ഇന്നത്തെ സംസ്കാരങ്ങൾ ഉടലെടുത്തതെന്നോ! ന്യായമായും അറേബ്യയുടെ ഇന്നത്തെ (അരനൂറ്റാണ്ടു മുമ്പുള്ള) സ്ഥിതിവച്ച് ഈ ചോദ്യം ഉന്നയിക്കാം. പക്ഷേ പ്രാകൃതകാല അറേബ്യയുടെ സ്ഥിതി ഇതല്ലായിരുന്നു. ഒരു ഉത്തമപരിഷ്ക്കാരം കെട്ടിപ്പടുക്കുന്നതിന് അത്യാവശ്യമായ വളക്കൂറുള്ള കൃഷിനിലങ്ങളും കന്നുകാലി സമ്പത്തും പെട്രോളിയം ഉറവകളും സ്വർണ്ണമണൽ, ചെമ്പിൻ്റെയും വെള്ളിയുടെയും ഖനികൾ, കനമരവനങ്ങൾ എന്നിവ അവിടെ അന്ന് സുലഭമായിരുന്നുവെന്നതിന് തെളിവുകളുണ്ട് ആധുനിക വിജ്ഞാനീയങ്ങളുടെ വെളിച്ചത്തിൽ പുരാണേതിഹാസങ്ങളുടെ പുനർവ്യാഖ്യാനത്തിലൂടെ മാനവസംസ്കാരത്തിൻ്റെ ആദിമപ്രഭവങ്ങൾ തേടിയുള്ള അന്വേഷണങ്ങൾ