ഗാന്ധിജി, താൻ ചെയ്തത് ഹിമാലൻ മണ്ടത്തരമാണെന്ന് ഉറക്കെപറയും. മനശാസ്ത്രജ്ഞന്മാർ അദ്ദേഹത്തിൽ ഒരു മസോക്കിസ്റ്റിനെയും ഒരു സാഡിസ്റ്റിനെയും ഒന്നിച്ചുകാണും. എന്നാൽ അങ്ങനെതന്നെയായിരുന്നില്ലേ ക്രിസ്തുവും. നമ്മുടെ മനസ്സിനും ബുദ്ധിക്കും ഹൃദയത്തിനും എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണ് ക്രിസ്തുവും ഗാന്ധിയും. തൻ്റെ ഹൃദയത്തിനുള്ളിലെ ഗാന്ധിയെ ഗുരു നിത്യചൈതന്യയതി കണ്ടെത്തുന്നു. യതിക്കുമാത്രം കഴിയുന്ന തനിമയോടെ.
നൃത്തം ചെയ്യുന്ന ഭഗവാൻ ശിവൻ്റെ മനോഹരമായ ചിത്രങ്ങളും പ്രതിമകളും പ്രപഞ്ചതാണ്ഡവത്തിൻ്റെ ദൃശ്യബിംബങ്ങളാണ്. അതുപോലെതന്നെയാണ് ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാർ ഫോട്ടോഗ്രാഫ് ചെയ്ത ബബിൾചാംബർ അടയാളങ്ങൾ. അത്യാധുനികവും വികസിതവുമായ നമ്മുടെ പാശ്ചാത്യ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചു ലഭ്യമായ ശിവതാണ്ഡവത്തിൻ്റെ നവീന പതിപ്പാണവ. അത്രതന്നെ സുന്ദരവും ആഴമാർന്നതുമാണ് അതിൻ്റെ പ്രഭാവം. ഇരുസന്ദർഭങ്ങളിലും സൃഷ്ടിയുടെയും സംഹാരത്തിൻ്റെയും ശാശ്വത നൃത്തത്തെ നാം ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രകൃതിപ്രതിഭാസങ്ങളുടെയും അടിത്തറയാണിത്. എല്ലാ അസ്തിത്വങ്ങളുടെയും അടിത്തറ.
കമ്മ്യൂണിസ്റ്റ് വിരോധം ബൂർഷ്വാസിയുടെ എക്കാലത്തെയും കാപട്യപൂർണ്ണമായ ആയുധമാണ്. നിർദയവും ക്രൂരവുമായ ഒന്നായി അതിനെ സാമ്രാജ്യത്വം ഉപയോഗിക്കുന്നു. പുരോഗതിയെയും ജനാധിപത്യത്തെയും സമാധാനത്തെയും തച്ചുതകർക്കാനുള്ള വടിയായി അതിനെ മാറ്റിയിരിക്കുന്നു. അധ്വാനിക്കുന്നവൻ്റെയും കഷ്ടപ്പെടുന്നവൻ്റെയും വീക്ഷണകോണിൽനിന്നുകൊണ്ട് ലോകത്തെ വിലയിരുത്താനുള്ള സാധ്യതകൾ ഇല്ലാതാക്കുക അതിൻ്റെ എന്നത്തെയും കർമ്മമാണ്. കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റിൻ്റെ ദൃഢവും സുവ്യക്തവുമായ വിചിന്തനങ്ങൾ.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽ കൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!
കലയിലൂടെയും മയക്കുമരുന്നുകളിലൂടെയും ധ്യാനമാർഗ്ഗങ്ങളിലൂടെയും കാഴ്ചയുടെ ഉപരിതലങ്ങളിൽനിന്ന് കാലാതീതമായ ഈശ്വരാനുഭൂതികളിലേക്ക് സഞ്ചരിക്കുകയാണ് ഹക്സിലി. അതീന്ദ്രിയ യാഥാർത്ഥ്യങ്ങളുടെ അജ്ഞാതഭൂമികകളിലേക്ക് വെളിച്ചം വീശുന്ന തത്വചിന്താലോകത്തെ അനന്യമായ ഒരു ക്ലാസിക് രചന.
ഇടതുപക്ഷവൃത്തങ്ങളിൽ ഇപ്പോൾ ഒരു മിഥ്യ ശക്തിപ്പെട്ടുവരുന്നുണ്ട് മുതലാളിത്തത്തിനു ബദൽ മാർക്കറ്റ് സോഷ്യലിസമാണെന്ന മിഥ്യം. ഈ മിഥ്യയെ ധീരമായി പ്രതിരോധിക്കുന്ന പുസ്തകം. മനുഷ്യരുടെ അടിയന്തിരാവശ്യങ്ങളും സമത്വവും ബലികഴിച്ചുകൊണ്ട് സോഷ്യലിസത്തിലേക്ക് ഒരു മാർക്കറ്റ് പാത ഇല്ലെന്ന് അടിവരയിടുന്ന ലേഖനങ്ങൾ.
ഇന്ത്യൻ സിനിമയിൽ നവീന ഭാവുകത്വം സൃഷ്ടിച്ച സംവിധായകനാണ് കുമാർ ഷഹാനി. ഇന്ത്യനും പാശ്ചാത്യവുമായ സൗന്ദര്യചിന്തകൾ, മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ, കൊസാംബിയുടെ ആശയങ്ങൾ, ഇതിഹാസങ്ങളെക്കുറിച്ചുള്ള ധാരണകൾ, സംഗീതം, ചിത്രകല, തത്വചിന്ത, സിനിമ, ആർക്കിടൈപ്പുകൾ എന്നിവ രൂപപ്പെടുത്തിയ അദ്ദേഹത്തിൻ്റെ ചലച്ചിത്ര പ്രപഞ്ചത്തെ പല പരിപ്രേക്ഷ്യത്തിലൂടെ ഈ പുസ്തകം പഠിക്കുന്നു.
നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ അധീശതമേൽക്കോയ്മയുടെ പ്രവർത്തനക്ഷമത വളർന്നു വരുമ്പോൾ നിസംഗതയും അരാഷ്ട്രീയവാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം ദരിദ്രരാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തോല്പിക്കപ്പെടുന്ന സമകാലീന ലോകയാഥാർത്ഥ്യങ്ങളുടെ നിഴൽക്കാലങ്ങളിൽനിന്ന് പ്രതിരോധാശയങ്ങളുടെ തിരിച്ചറിവുകളിലേക്കെഴുന്ന മൗലിക ചിന്തനങ്ങൾ. വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തക നുമായ നോം ചോംസ്കിയുടെ രാഷ്ട്രീയലേഖനങ്ങൾ.
ഭൗതികവാദത്തിൻ്റെ മാനദണ്ഡം ഉപയോഗിച്ച് മാർക്സിസത്തെ നിഷ്കൃഷ്ടമായി പരിശോധിക്കുകയും അതിലെ ആശയവാദപരവും യാന്ത്രികവാദപരവുമായ വ്യതിയാനങ്ങൾക്കാധാരമായി നിൽക്കുന്ന ദാർശനിക നിമിത്തങ്ങൾക്കെതിരെ ശാസ്ത്രീയമായ പ്രതിരോധങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരു ഇറ്റാലിയൻ വിപ്ലവകാരിയുടെ മൗലികതയുള്ള ലേഖനങ്ങൾ.
എല്ലാ സ്വാദോടെയും ആരെങ്കിലും ഗോമാംസം ഭക്ഷിക്കുന്നുവെങ്കിൽ, അതിൽ പ്രകോപിതരാകേണ്ട കാര്യം മറ്റുള്ളവർക്കില്ല. ആരെയും നിർബന്ധിച്ചു ഗോമാംസം കഴിപ്പിക്കുന്നില്ല എന്നതിനാൽ സഹിഷ്ണുത എന്നത് ഒരാശയത്തെ ഉൾക്കൊള്ളലാണ്; പശുക്കൾ മാംസത്തിനുള്ളതുമാണ്. യോനീഭാഗത്തെ തൊലിനിറം വെളുപ്പിക്കുന്ന ക്രീമുകളുടെ പരസ്യം കൊടുക്കുന്ന ഒരു വംശീയവെറിയുള്ള രാഷ്ട്രത്തിൽ വിടർന്ന കണ്ണുകളും ഒഴുക്കുള്ള തൊലിനിറവുമുള്ള പശുവിൽ ആകർഷണീയതയുള്ള അമ്മയെ കണ്ടെത്തുന്നതിൽ അത്ഭുതമൊന്നുമില്ല. അമ്മയുടെ മക്കളാകുന്നതിൽ പുരുഷന്മാർ അഭിമാനം കണ്ടെത്തുന്നതു മനസിലാക്കാം. എന്നാൽ ഹിന്ദുത്വ സംഘടനകളും മതനിരപേക്ഷ-രാഷ്ട്രത്തിൻ്റെ ഭാഗമായ സർവ്വകലാശാലകളും പശുവിനോടുള്ള ലൈംഗികാകർഷണത്തിൽനിന്നു വിമോചിതരാവേണ്ടതിൻ്റെയും തങ്ങളുടെ ഈഡിപ്പൽ കോംപ്ലെക്സിൽനിന്നു വിടുതൽ നേടേണ്ടതിൻ്റെയും സമയം അതിക്രമിച്ചിരിക്കുന്നു. ലൈംഗികാതിക്രമങ്ങളും ജാതിയും തമ്മിലെ പൊക്കിൾകൊടി ബന്ധങ്ങളെ സമകാലികവും സാംസ്കാരികവുമായ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്ന രാഷ്ട്രീയ ലേഖനങ്ങൾ.