ഫ്രിഡാ കാലോ വേദനകളുടെയും ആസക്തികളുടെയും ഉദ്യാനത്തിൽ അവസാനം വിരിഞ്ഞപൂവ്. മോഹിപ്പിക്കുന്നതായിരുന്നു അവളുടെ നിലപാടുകളും വരയും ചിന്തകളും വിഭ്രമാത്മകമായ ആത്മചിത്രങ്ങളിലൂടെ ലോകത്തെ പിടിച്ചു കുലുക്കുമ്പോഴും അവൾ ഏകാന്തതയുടെ ആഴമുള്ള മദ്യചഷകങ്ങളിൽ തുടരെ തുടരെ കരപറ്റാതെ തുഴഞ്ഞുകൊണ്ടിരുന്നു. ജീവിതവും വേദനയും രതിയും പ്രണയവും കമ്മ്യൂണിസവും ആഘോഷമാക്കിയ മെക്സിക്കൻ ചിത്രകാരി ഫ്രിഡാ കാലോ ഡി റിവേരയുടെ ആത്മഭാഷണങ്ങളും ഡയറിക്കുറിപ്പുകളും.
മനുഷ്യൻ അപ്പംകൊണ്ടും രാഷ്ട്രീയംകൊണ്ടും മാത്രം ജീവിച്ചാൽമതിയെന്ന് ശഠിച്ച ഫാസിസ്റ്റ് പ്രത്യയശാസ്ത്രക്കാർ കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി അപവാദപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന പുസ്തകം. സ്റ്റാലിനിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ്റെ നാളുകളിൽ റഷ്യയിൽ നിരോധിക്കപ്പെട്ട കൃതി. ഗ്ലാസ്നോസ്റ്റ് യുഗത്തിലും നിരോധനം തുടർന്ന കൃതി. മാർക്സിയൻ സൗന്ദര്യശാസ്ത്ര വിജ്ഞാനീയത്തിലെ ഏറ്റവും മൂല്യവത്തായ പുസ്തകം
മനുഷ്യനും പ്രകൃതിയും തമ്മിൽ പുതിയൊരുതരത്തിലുള്ള ബന്ധമുണ്ടാക്കണമെങ്കിൽ, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാകണം. മുതലാളിത്തം ഈ ബന്ധങ്ങൾക്ക് അതിസൂക്ഷ്മമായ രൂപംനൽകുന്നു. എന്തിനേയും ചരക്കായികാണാനും എല്ലാ പ്രവർത്തനത്തെയും ലാഭം ഉണ്ടാക്കുന്നതിനുള്ളതായി കാണാനും മുതലാളിത്തം മനുഷ്യനെ നിർബന്ധിക്കുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പണത്തിൻ്റെ ബന്ധമാക്കുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും മറ്റൊന്നാകാൻ സാധ്യമല്ല. ലോകസാമ്പത്തികവ്യവസ്ഥയിൽ അന്തർലീനമായ നശീകരണസ്വഭാവത്തെ തുറന്നുകാട്ടുന്ന, ആഗോളപരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള ഉത്കണ്ഠകൾ.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽകൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!
സിനിമയോടുള്ള അസാധാരണമായ അഭിനിവേശത്തിൻ്റെ പേരാണ് ക്വിന്റ്റിൻ ടറന്റിനോ. ഒരു സാധാരണ ജീവിതത്തിൻ്റെ കയറ്റിറക്കങ്ങളിൽനിന്നും സിനിമയിലേക്കുള്ള അയാളുടെ പ്രവേശം, ടറന്റിനോയുടെ ഭാഷയിൽപ്പറഞ്ഞാൽ 'സ്വയം ഡിസൈൻ ചെയ്ത'തായിരുന്നു. അപ്രതിക്ഷിതമായ തുടർനീക്കങ്ങളിലൂടെ ടറന്റിനോയുടെ തിരക്കഥാനിമിഷങ്ങളും സംവിധാനവും ജീവിതവും അതുവരെയുള്ള നടപ്പുരീതികളിൽനിന്നും വഴിമാറി നടന്നു. കാമറയ്ക്കു മുൻപിലെ ആകസ്മികതകളുടെ തമ്പുരാനായി അയാൾ മാറി. ചതിയുടെയും അഭിനിവേശത്തിൻ്റെയും ആണ് വവിസ്ഫോടനംപോലെ 'റിസർവോയർ ഡോഗ്സും' പ്രതികാരത്തിൻ്റെ പെൺവഴിയായി 'കിൽബിലും' പിറന്നത് സാധ്യതകളുടെ അവസാന വാക്കുമായല്ല, മറിച്ച് 'കാഴ്ചയുടെ അസാധാരണ നിമിഷങ്ങൾ ബാക്കിവെച്ചുകൊണ്ടാണ്. ഈ കാലഘട്ടത്തിൻ്റെ അസാധാരണ സിനിമാ പ്രതിഭ ആരെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതും വരാം. പക്ഷെ ആ പട്ടിക തുടങ്ങുന്നത് ടറന്റിനോയുടെ പേരുമായിട്ടായിരിക്കും. സിനിമയേക്കാൾ വിസ്മയകരമായി ചിന്തിക്കുകയും ജീവിതത്തേക്കാൾ ആകസ്മികതകൾ നിറഞ്ഞ സിനിമകളിൽ വിശ്വസിക്കുകയും ചെയ്ത ഒരു അസാധാരണ പ്രതിഭയുടെ കലാജീവിതം
നമ്മുടെ അഭിരുചികളെപ്പോലും നിയന്ത്രിക്കുന്ന തരത്തിൽ അധീശതമേൽക്കോയ്മയുടെ പ്രവർത്തനക്ഷമത വളർന്നു വരുമ്പോൾ നിസംഗതയും അരാഷ്ട്രീയവാദവും അസംബന്ധമാണെന്ന പ്രവാചകസ്വരം ദരിദ്രരാജ്യങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തോല്പിക്കപ്പെടുന്ന സമകാലീന ലോകയാഥാർത്ഥ്യങ്ങളുടെ നിഴൽക്കാലങ്ങളിൽനിന്ന് പ്രതിരോധാശയങ്ങളുടെ തിരിച്ചറിവുകളിലേക്കെഴുന്ന മൗലിക ചിന്തനങ്ങൾ. വിശ്വപ്രസിദ്ധ ഭാഷാശാസ്ത്രജ്ഞനും ചിന്തക നുമായ നോം ചോംസ്കിയുടെ രാഷ്ട്രീയലേഖനങ്ങൾ.