ജീവിതത്തിന്റെ രതിയും വിശ്വാസത്തിന്റെ പീഡയും ഇത്രയേറെ വേട്ടയാടിയ ഒരു കലാകാരൻ ചരിത്രത്തിലുണ്ടാവില്ല. ആമോദങ്ങൾ കൊണ്ടയാൾ പുലർകാലങ്ങളിൽ നൃത്തം ചവിട്ടി... അന്തികളിൽ പാപപീഡയാൽ അലറിക്കരഞ്ഞു. ആധുനിക മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന ഒറ്റപ്പെടലും അന്യവൽകരണവും ഏകാന്തതയും ബർഗ്മാന്റെ പ്രിയപ്പെട്ട വിഷങ്ങളാണ്. വ്യക്തിയുടെ ചിന്തകൾ, ഓർമ്മകൾ, നിരാശകൾ, ഖേദങ്ങൾ എന്നിവയെല്ലാം ആഴത്തിൽ ചിത്രീകരിക്കുന്ന ആഖ്യാന ശൈലി ബർഗ്മാനിലൂടെയാണ് യൂറോപ്യൻ സിനിമ സ്വാംശീകരിച്ചത് 'വൈൽഡ് സ്ട്രോബെറീസ്' ഇത്തരം ഭാഷയുടെ പൊരുളായിരുന്നു.ബർഗ്മാന്റെ സിനിമയും ജീവിതവും ഇടകലരുന്ന അസാധാരണ പുസ്തകം
INGMAR BERGMAN
വേടന്റെ നായാട്ട് അധികാരം എന്ന വ്യവസ്ഥയ്ക്ക് നേരെയാണ്. അത് സൃഷ്ടിക്കുന്ന ഭയത്തിനും അപ്രമാദിത്വത്തിനും മേൽക്കോയ്മാ മനോഭാവത്തിനുമെതിരെയാണ്. അത്തരം വിളിച്ചുപറയലുകൾ അധികാരകേന്ദ്രങ്ങളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് സ്വാഭാവികം മാത്രം. തെരഞ്ഞെടുത്ത ജനങ്ങൾ ശരിതെറ്റുകൾ വിളിച്ചുപറയുമ്പോൾ തെരുവിലിട്ട് വെടിവെച്ചുകൊന്ന് കർഫ്യൂ പ്രഖാപിക്കുന്ന വിചിത്ര വ്യവസ്ഥയിൽ വേടന്മാർ രൂപപ്പെടുകതന്നെ ചെയ്യും. അത് കാലത്തിന്റെ കാവ്യനീതിയാണ്.
THE BEAUTILICIOUS QUEEN
എന്നെ സെക്സ് സിംബൽ, മാദകറാണി എന്നൊക്കെ ആളുകൾ വർണ്ണിക്കുന്നുണ്ട്. അങ്ങനെയൊക്കെ വിളിക്കുന്നത് സന്തോഷമൊക്കെ തരുന്നുണ്ടെങ്കിലും അംഗീകരിക്കാൻ ചെറിയ വിഷമവും തോന്നുന്നു. ഞാൻ എങ്ങനെ വസ്ത്രത്തിൽ വേണമെങ്കിലും അഭിനയിക്കാം, എന്നോട് ഹവ്വയായി അഭിനയിക്കാമോ എന്നു ചോദിച്ചാൽ സമ്മതം എന്നു തന്നെയാകും മറുപടി. എനിക്കൊന്നേ വേണ്ടൂ, സിനിമ കാണാനായി വരുന്നവർ നിറഞ്ഞ മനസ്സോടെയും ആനന്ദത്തോടെയും അതു കാണണം. അതിന് ഡാൻസ് ഉപകരിക്കുമെങ്കിൽ അതും ഞാൻ ചെയ്യും.തെന്നിന്ത്യൻ താരറാണിയായിരുന്ന സിൽക്ക് സ്മിതയുടെ ജീവിതവും ഓർമ്മകളും.ഉന്മാദ താരകം
സിൽക്ക് സ്മിതയുടെ ഓർമ്മയും ജീവിതവും
(1960-1996)
എന്നോടു പറയൂ, ഞാനെങ്ങാൻ നിൻ്റെ കാൽ കവർന്ന് ഉള്ളംകാലടിയിൽ ചുംബിച്ചാൽ, അതിനുശേഷം നീ തെല്ലൊന്നു മുടന്തില്ലേ; എൻ്റെ ചുംബനം ഞെരിഞ്ഞമർന്നാലോ എന്ന ഭയത്തിനാൽ... പ്രണയത്തിൻ്റെയും മരണത്തിൻ്റെയും ആസക്തികളുടെയും അനാസക്തികളുടെയും വിമോഹനാത്മകവും വിഭ്രമാത്മകവുമായ പ്രതലങ്ങളെയാവാഹിക്കുന്ന രചനകൾ.
സാംസ്കാരിക പ്രവർത്തകരിൽ ഒരു വലിയ വിഭാഗം പലവിധ കാരണങ്ങളാൽ സവർണ്ണ സംസ്കാരവുമായി ശൃംഗരിച്ചുകൊണ്ടിരിക്കെ അതിനെതിരെയുള്ള സമരം അത്യന്തം ശക്തിയാർജ്ജിക്കേണ്ടത് അനിവാര്യമാണ്. കറുപ്പിൻ്റെ സൗന്ദര്യശാസ്ത്രം കരുത്താർജ്ജിക്കുന്നതു കീഴടക്കാപ്പെട്ടവരുടെ ഉയർത്തിപ്പിടിച്ച മുഷ്ടിയിൽനിന്നാണ്. സാഷ്ടാംഗ പ്രണാമത്തിലല്ല, സമരത്തിൻ്റെ ശരികളിൽവെച്ചാണ് 'സൗന്ദര്യം' പൂക്കുന്നത്! കറുപ്പും വെളുപ്പും അടക്കമുള്ള സർവ നിറങ്ങളും തുല്യതയിൽ നൃത്തമാടുന്ന ഒരു കാലത്തെയാണത് കിനാവുകാണുന്നത്.