ജർമ്മനിയിലെ യാത്രയെക്കുറിച്ച് ശർമ്മണ്യത്തിലേക്ക് എന്ന് വളരെ ആലങ്കാരികമായി എഴുതിയത് ആഹ്ലാദത്തിൻ്റെ തിരപ്പുറപ്പാടിന് വഴങ്ങിയാണ്. യാത്രാനുഭവങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെ പ്രകാശിപ്പിക്കുവാനുള്ള ശ്രമത്തിൻ്റെ സാഫല്യമാണ് ശർമ്മണ്യവിശേഷം. യാത്രാവിവരണമെന്നതിനേക്കാൾ യാത്രാക്കുറിപ്പുകൾ എന്ന വിശേഷണമാണ് ശർമ്മണ്യവിശേഷത്തിനിണങ്ങുക.
ആധുനിക ആഗോളസമൂഹത്തിൻ്റെ മുസ്ലീം സ്ത്രീകളുടെ പങ്ക് കണ്ടെത്തുവാൻ ഇസ്ലാമിൻ്റെ പരിശുദ്ധ വേരുകളിലേയ്ക്കുള്ള ഒരു യാത്രയുടെ കഥയാണിത്. ഇസ്ലാമിൻ്റെ ശരിയായ വിശ്വാസത്തെ ആധാരമാക്കിയുള്ള പെൺ അവകാശങ്ങളുടെ ഒരു മാനിഫെസ്റ്റോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇസ്ലാമിക ലോകത്തിൽ ഒരു വിപ്ളവത്തിൻ്റെ വിളംബരം തേടുന്നു.
മല്ലാങ്കിണർ എന്ന എൻ്റെ കുഗ്രാമത്തിൽനിന്ന് മാനസരോവരിൽ എത്തിയപ്പോൾ ഞാൻ കണ്ട ഇന്ത്യ എന്നിൽ അദ്ഭുതമുളവാക്കി. ഒരു പുരുഷായുസ് മുഴുവൻ അലഞ്ഞുതിരിഞ്ഞാലും പൂർണമായി ഇന്ത്യയെ നോക്കികാണാൻ ഒരു വ്യക്തിക്കുമാവില്ല. ഭൂപടത്തിൽ കാണുന്ന ഇന്ത്യയും യാത്രകളിൽ കണ്ടറിയുന്ന ഇന്ത്യയും വ്യത്യസ്തമാണ്. എല്ലാ ഗ്രാമങ്ങളും ഓർമ്മകൾകൊണ്ട് നിർഭരമായിരിക്കുന്നു. അനന്തമായ ആ സ്മൃതിപഥത്തിൽ ഒരു ബിന്ദുവായി ഞാനും ലയിച്ചുചേരുന്നു. അതാണ് യാത്രയുടെ പരമാനന്ദം. ജ്ഞാനത്തിൻ്റെയും അനുഭവത്തിൻ്റെയും ആകാശമണ്ഡലങ്ങൾ വിസ്‌തൃതമാക്കുന്ന യാത്രാനുഭവം.