ഒരേ സമയം ആത്മനിന്ദ തോന്നുന്നതുകൊണ്ടാകാം ആത്മപ്രശംസയ്ക്ക് പഴുതുനോക്കുന്നത്. ഉദ്ഘാടനത്തേക്കാൾ താല്പര്യം അനുശോചനത്തിലാണ്. സത്യം വഴങ്ങാതെനിൽക്കുന്നതും അതിന്മേലുള്ള പൊരുന്നിരിപ്പിന് ക്ഷമയില്ലാത്തതുംകൊണ്ട് സദാ ദുഃഖഭാവത്തിലിരിക്കും. സ്വന്തം ജീവിതവും ഒരു നുണക്കഥയായി പറയാനാണിഷ്ടം.... ഇതിനെല്ലാം മേലേയാണ് 'വാങ്മയം' എഴുതിത്തുടങ്ങിയത്. വെറും രസം അത്രേയുള്ളൂ. ക്ഷമിക്കുക. വായിക്കണമെന്നില്ല. കവികളെയും മരങ്ങളെയും സാക്ഷിയാക്കിയെഴുതിയ ഒരു കവിയുടെ കാവ്യചിന്തകൾ. രേഖാചിത്രങ്ങൾ: കാഞ്ചന.എസ്
എൻ്റെ അന്ത്യാഭിലാഷം, നമ്മുടെ പാർട്ടിയും ജനതയും അവരുടെ യത്നങ്ങൾ ഒന്നിച്ചുചേർത്ത്, ശാന്തവും ഏകീകൃതവും സ്വാതന്ത്രവും ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു വിയത്നാം കെട്ടിപ്പടുക്കുകയും ലോകവിപ്ലവത്തിനു വിലപ്പെട്ട സംഭാവനനൽകുകയും ചെയ്യണമെന്നതാണ്. -ഹോ ചി മിൻ വിശ്വോത്തര വിപ്ലവകാരിയായ ഹോ ചി മിൻ ഒരു മഹാകവികൂടിയായിരുന്നു. യുദ്ധകാല ചൈനയിലെ പിന്തിരിപ്പൻ തടവറകളിൽ കഴിഞ്ഞ കാലത്ത് ചൈനീസ് ഭാഷയിൽ ഹോ ചി മിൻ എഴുതിയ കവിതകളാണ് ഈ ഡയറിയിൽ.