മനുഷ്യൻ്റെ പ്രവൃത്തികളെയും അർത്ഥരാഹിത്യങ്ങളെയും നെടുംപാതയോരങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിധിയുടെ ക്രൂരഫലിതങ്ങളെയും കുറിച്ച് സംസാരിക്കുമ്പോൾ പിൻ്റർ ചിലപ്പോഴെങ്കിലും സാമുവൽ ബക്കെറ്റിനെ അതിശയിച്ചു. ഒരേസമയം ആൾക്കൂട്ടത്തിലെ കുഴലൂത്തുകാരൻ കോമാളിയായും നഗ്നനായ യാചകനായും അയാൾ വെളിച്ചം വീഴാത്ത വേദിയിൽ കാത്തുനിന്നു. ഇനിയും എത്തിയിട്ടില്ലാത്ത തൻ്റെ പ്രേക്ഷകനായി...
തിബത്തിൻ്റെ വിമോചനത്തിനായി ജീവിതം സമർപ്പിച്ച ഈ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ ആക്റ്റിവിസ്റ്റ് തൻ്റെ ജീവിതത്തെക്കുറിച്ച് എഴുതുന്നു; അസ്വസ്ഥവും തീക്ഷ്‌ണവുമായ ഭാഷയിൽ. ഈ ആത്മകഥ വിപ്ലവകാരിയായ ഒരു കവിയുടെ കേവലാർത്ഥത്തിലുള്ള ജീവിതക്കുറിപ്പല്ല. അഭയാർത്ഥിജീവിതത്തിൻ്റെ അറിയപ്പെടാത്ത നേരുകളാണ്. ഒരൊറ്റരാജ്യവും പിന്തുണയ്ക്കാനില്ലാത്ത, ജനാധിപത്യ മനുഷ്യാവകാശപ്രസ്ഥാനങ്ങൾ മൗനംപാലിക്കുന്ന ഒരു സ്വാതന്ത്യസമരകഥയുടെ പരിണിതിയെക്കുറിച്ചുള്ള ഉത്‌കണ്ഠകൾ.
വർഷങ്ങൾക്കു മുൻപ് ചിദംബരത്തെ നടരാജ സന്നിധിയിൽ, ഗോപാലകൃഷ്ണഭാരതി ഗാനം 'എന്നേരമും ഉണ്ടാൻ സന്നിധിയിൽ ഇരിക്കവേണ്ടും അയ്യാ....' പാടി ചുവടുവെച്ച് അലിയുന്ന നിമിഷം....ഒരു നിമിഷം എല്ലാം നിശബ്ദമായി...പൂർണ്ണ നിശബ്ദത... അടഞ്ഞ ശ്രീകോവിൽ പൊടുന്നനെ തുറന്നുവന്നു... അത്ഭുതം ... ആരതികൾ കത്തിനിന്നു... അതെനിക്കുമാത്രമുള്ള ദർശനമായിരുന്നു... ആ നിമിഷം നൃത്തം എനിക്ക് പ്രാർഥനയായിരുന്നു..... തൊട്ടടുത്ത നിമിഷം എല്ലാം പഴയതുപോലെ.... നൃത്തവേദി.... കാഴ്ചക്കാർ... എല്ലാം... എല്ലാം... നൃത്തം ഓരോ നിമിഷവും ഓരോന്നാണ്... അത് പ്രണയവും കാമവും പ്രാർഥനയും വേദനയും നിലവിളിയും പിടച്ചിലും ഒക്കെയാണ്... അതെൻ്റെ ഭാഷയാണ്... അത് നിങ്ങൾ കേൾക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ആടി ഞാൻ ഉള്ളിലേക്കിറങ്ങുമ്പോൾ, അനാദിയായ നദിയിൽ, കാലവാഹിനിയിൽ കാൽ ചവിട്ടുമ്പോലെ, നദി എൻ്റെ ഉടലിലേക്കും ഞാൻ അതിലേക്കും പടർന്നുകയറുന്നു..... മുദ്രകളുടെ സംഗീതം ഭാഷയാക്കിയ ഒരു നർത്തകിയുടെ കലയും ജീവിതവും.