പട്ടിണിയും ദാരിദ്ര്യവുമുള്ളിടത്ത് കുട്ടികളുടെ അകാലമരണം സാധാരണമാണ്. എനിക്ക് മൂത്തതായി ഇരട്ടസഹോദരിമാർ പിറന്നെങ്കിലും അമ്മയ്ക്ക് പാലില്ലാത്തതിനാലും കുട്ടികൾക്ക് ആരോഗ്യമില്ലാത്തതിനാലും രണ്ടുപേരും രക്ഷപ്പെട്ടില്ല. ചിലപ്പോൾ ഏതെങ്കിലും വീട്ടിൽനിന്നു കിട്ടുന്ന ധാന്യത്തോടൊപ്പം കാലണയോ എട്ടണയോ ഉണ്ടാകും. അവരുടെ കീറിപ്പറിഞ്ഞ തുണികൾ മുഖത്തേക്ക് വലിച്ചെറിഞ്ഞുതരും. അപമാനത്തോടൊപ്പം ലഭിക്കുന്ന ഈ ദാനം കുറേക്കാലത്തേക്ക് ഉപകരിക്കുമായിരുന്നു. വളരെപ്പഴകിയതും കീറിയതുമായ തുണികൾ അമ്മയും അമ്മമ്മയും ചേർന്ന് തുന്നിച്ചേർക്കും. ദാനം കിട്ടിയ ധാന്യങ്ങൾ സാമ്പത്തിക പരാധീനതയുടെ ജീവിതകാലത്ത് കുറച്ചുകാലത്തേക്കെങ്കിലും സഹായകമാവും. ഞങ്ങളുടെ വിശപ്പിന് ആശ്വാസമാവും. ചൂഷിതരുടെയും പീഡിതരുടെയും അപമാനിതരുടെയും ഇല്ലായ്‌മയിൽ ജീവിക്കുന്ന ദലിതരുടെ പിടച്ചിലുകൾ.
ഞാൻ ജ്ഞാനിയായി ജനിച്ചു. വഴികളെയും ആൾക്കാരെയും തന്നെത്തന്നെയും അറിഞ്ഞവളായിരുന്നു ഞാൻ. ഈ ജ്ഞാനം എൻ്റെ ജന്മാവകാശമായിരുന്നു. ഞാൻ വൃദ്ധയായിത്തന്നെ പിറന്നവളാണ്, മാത്രമല്ല സ്വയംഭൂവും. ജ്ഞാനിയും ദരിദ്രയുമായി ജനിച്ചെന്നതാണ് എൻ്റെ ഏറ്റവും വലിയ നേട്ടം.
റിയലിസത്തിൻ്റെ തീക്ഷ്ണഭാഷകൊണ്ട് തെന്നിന്ത്യൻ സിനിമയുടെ വ്യാകരണം മാറ്റിയെഴുതിയ സംവിധായകൻ ബാലയുടെ ആത്മകഥ. ജീവിതത്തിൻ്റെ വഴുക്കുന്ന ചെളിനിലങ്ങളിൽ ചവിട്ടിനിന്നു കൊണ്ടാണ് ബാലയുടെ കഥാപാത്രങ്ങൾ വികസിക്കുന്നത്. അതിൽ അസാധാരണമായി ഒന്നുമില്ല. സാധാരണീകൃതമായ ജീവിതാവസ്ഥകളിൽ മനുഷ്യൻ എത്ര അസാധാരണമായി പെരുമാറുന്നുവെന്നു കാണിച്ചുതരുന്നു ആ കഥാപാത്രങ്ങൾ. തെരുവുകളിൽനിന്നും ഭ്രാന്താലയങ്ങളിൽനിന്നും ശ്മാശാനങ്ങളിൽനിന്നും കയറിവന്ന കഥാപാത്രങ്ങൾ, വാർപ്പുമാതൃകകളായ, തെന്നിന്ത്യയുടെ വെച്ചുകെട്ടിയ അനുഭവപരിസരങ്ങളെ നിർദ്ദാക്ഷണ്യം മാറ്റിനിർത്തി. യാഥാർഥ്യത്തിൻ്റെ ആ പ്രഭാവത്തിനുമുൻപിൽ ആ പതിവുകോലങ്ങൾ നിഷ്പ്രഭമായി എന്നതാണ് വാസ്തവം. പ്രകാശംകെട്ട് ഇരുണ്ടുപോയ ജീവിതത്തിൻ്റെനേരെ ബാല ക്യാമറ പിടിച്ചപ്പോൾ പിറവികൊണ്ട വിഷ്വലുകൾക്കും ആ കറുപ്പിൻ്റെ രാശി പടർന്നിരുന്നു. ഞാനിവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് ആ കഥാപാത്രങ്ങൾ സംസാരിച്ചത് മുറിവിലൂടെ വാർന്നൊഴുകിപ്പടർന്ന ചോരകൊണ്ടായിരുന്നു. സിനിമകൊണ്ടും അതിനേക്കാൾ അസാധാരണമായ നിലനിൽപ്പുകൊണ്ടും ജീവിതത്തെയും കലയെയും സ്വന്തം രാഷ്ട്രീയത്തെയും അടയാളപ്പെടുത്തിയ സംവിധായകൾ. ബാലയുടെ ആത്മകഥയുടെ മലയാള ഭാഷാന്തരം.
കല്യാണ സദ്യ നടക്കുമ്പോൾ, പുറത്തു ഞങ്ങൾ ചൂഹ്രമാർ ഒരു കൊട്ടയും മുന്നിൽവച്ച് കാത്തിരിക്കും. സദ്യ കഴിയുമ്പോൾ ബാക്കിവരുന്നതെല്ലാം ഇലസഹിതം ഈ കൊട്ടകളിലിടും. പൂരിയുടെ കഷണങ്ങൾ, സബ്ജി, കറി ഇതെല്ലാം ഇടകലർന്നു കിടക്കുന്ന ഒരു എച്ചിൽകൊട്ട ഞങ്ങൾ വീട്ടിലേക്കു കൊണ്ടുപോകും. എന്തു സ്വാദാണ് ആ എച്ചിലിന്!