കമ്പോള സമ്പദ്ഘടനയിൽ പ്രകൃതിവിഭവങ്ങളുടെ ആസൂത്രണമെന്നത് ലാഭം വർദ്ധിപ്പിക്കാനും ധനസ്വരൂപ ണത്തിനുമുള്ള മാർഗ്ഗമാണ്. മനുഷ്യാവശ്യങ്ങളെയും പ്രകൃതിയെയും കമ്പോളം നിയന്ത്രിക്കുന്നു. സ്ത്രീകളും പാശ്ചാത്യേതരസംസ്‌കാരങ്ങളും പുതിയ രൂപത്തിലുള്ള ദാരിദ്ര്യത്തെ നേരിടുന്നു. ആധുനികശാസ്ത്രം, അതിൻ്റെ വർഗപരവും പിത്യകേന്ദ്രീകൃതവുമായ സ്വഭാവസവിശേഷതകളെയും പാശ്ചാത്യകോയ്‌മയെയും ധാർമികമായി ന്യായീകരിക്കുന്നു. സ്ത്രൈണമൂല്യങ്ങളുടെ വീണ്ടെടുപ്പു മാത്രമേ നമുക്ക് സ്വീകാര്യമായ ബദൽ രാഷ്ട്രീയം രൂപപ്പെടുത്തുന്നുള്ളു. വന്ദനശിവയുടെ സാമൂഹിക-രാഷ്ട്രീയ വിമർശന ങ്ങളും ജീവിതദർശനവും സമഗ്രമായി അവതരിപ്പിക്കുന്ന അപൂർവകൃതി