ജൗളിക്കടയിൽനിന്നും നിയമനിർമ്മാണസഭവരെയുള്ള ഒരു കയറ്റമാണ് വി എസ്സിൻ്റെ ജീവിതം. താഴ്വരയിൽനിന്ന് മുളച്ചുവളർന്ന ഒരു ചന്ദനമരം വളർന്ന് മലയുടെ മുടിവരെ ഉയർന്നുപൊങ്ങിയതുപോലെ!
ഈ കുറിയ മനുഷ്യൻ്റെ ശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻപോരുന്ന ഒരു അഗ്നികുണ്ഡവും ഇനി ബാക്കിയുണ്ടെന്നുതോന്നുന്നില്ല.