കനത്ത ഇരുട്ടും നിശബ്ദതയും ഇണചേർന്നുകിടന്ന, മരണവും ഭീതിയും കനംതൂങ്ങിനിന്ന അന്തരീക്ഷത്തിൽ, കരയിൽ തളംകെട്ടിനിൽക്കുന്ന ചാവുമണം കാറ്റിലേറി തുരുത്തിലേക്കെത്തിയ ആ രാത്രിയിലാണതു സംഭവിച്ചത്. പരന്നൊഴുകുന്ന ജലവും സദാ തുറന്നു പ്രകടിപ്പിക്കപ്പെടുന്ന മനുഷ്യകാമവും തുരുത്തിൻ്റെ കര-ജല സന്നിവേശത്തിൻ്റെ സംഗീതാത്മകതയായി ഇടമുറിയാത്ത ഏകതാളമായി പെയ്തുനിറയുന്നു.