Puzhayozhukum Vazhi
O V Usha
₹150.00
വണ്ടുകളും ചിത്രശലഭങ്ങളും ജന്മവാസനയാൽ പൂക്കളിൽ ചെന്നിരിക്കും. ആ ചെറുജീവികളുടെ നിലനിൽപ്പിൻ്റെ ആവശ്യമാണത്. പൂക്കളെ വിട്ടു പറക്കുമ്പോൾ അവയുടെ കാലുകളിൽ പൂമ്പൊടിയുടെ ചെറുതരികൾ പറ്റിപ്പിടിച്ചിരിക്കും. അതുവഴി പ്രകൃതി തങ്ങളെ പരാഗണത്തിൻ്റെ മാദ്ധ്യമങ്ങളാക്കുകയാണെന്ന് ആ ഷഡ്പദങ്ങൾ അറിയുമോ? സ്വന്തം കാര്യം മാത്രമല്ലേ അവർക്കറിയാവുള്ളു. ഗുരുപ്രകാശത്തിൻ്റെ ഗുണഭോക്താക്കളായ എന്നെപ്പോലെയുള്ള സ്വാർത്ഥികളെകുറിച്ചു ചിന്തിക്കുമ്പോൾ ഈ ഷഡ്പദങ്ങളുടെ ഉപമയാണെൻ്റെ മനസ്സിൽ വരുന്നത്. അറിയാതെ എൻ്റെ ജീവൻ ഗുരുമഹിമയുടെ വലയത്തിലേക്ക് പറന്നടുത്തിരിക്കുന്നു. ബോധത്തിൽ പറ്റിയ പ്രകാശപരാഗങ്ങൾ സ്നേഹിതരിലും ബന്ധുക്കളിലും ചെറുതായി പകർന്നിരിക്കാം. ഇപ്പോൾ പകരണമെന്ന ബോധം വന്നിരിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് 'പുഴയൊഴുകും വഴി'.
Add to cart
Nilamthoda Mannu
O V Usha
₹190.00
പ്രാണസങ്കടങ്ങളുടെ കാഴ്ച്ചപ്പടർപ്പുകൾ. ചലനത്തിലെ നിശ്ചലത പ്രതിഫലിപ്പിക്കുന്ന യോഗാത്മകമായ കഥാമനസ്സ്. കാലിപനികം, ആധുനികം ആധുനികോത്തരം എന്നീ മുദ്രകളിലൊതുങ്ങാത്ത ആഖ്യാന ലാവണ്യം.... മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രിയുടെ പ്രഥമ കഥാപുസ്തകം
Out of Stock
