Nilathiri
Lekha Justin
"Strong women don't just happen. They're forged through challenges and empowered by resilience."
നിലാത്തിരി മനോഹരമായ ഒരു പുസ്തകമാണ്. ആധുനിക മനുഷ്യരെ അലട്ടുന്ന അനവധി വിഷയങ്ങളെ, ആകർഷകമായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തെ ഒരു പഠനഗ്രന്ഥമായി തന്നെ സ്വീകരിക്കാം. - എച്ച്മുക്കുട്ടിയോജിക്കാം. വിയോജിക്കാം. പക്ഷേ വായിക്കാതിരിക്കാൻ കഴിയില്ല. അത്രമേൽ മൗലികമാണ് ലേഖയുടെ ചിന്തകൾ. സാമുഹിക വസ്ത്രത്തിന്റെ ഇഴ പിരിച്ച് പരിശോധിക്കുകയാണ് എഴുത്തുകാരി. ചിലപ്പോഴൊക്കെ കൃഷ്ണകാന്തം പോലെ നമ്മെ ചേർത്തു പിടിപ്പിക്കുന്ന ചില സൂചനകൾ. മറ്റു ചിലപ്പോൾ ഉള്ളു പൊള്ളിക്കുന്ന കനൽ ചരിത്രകഥനങ്ങൾ. - ജി എസ് പ്രദീപ്
കാല്പനികമായ ഒരു കാലത്തിൻ്റെ തരളഭാവങ്ങളല്ല നിലാത്തിരിയിൽ തെളിയുന്നത്. മറിച്ച്, കത്തുന്ന കാലത്തിൻ്റെ കനൽചൂടാണ്. വർത്തമാനജീവിതഭൂപടം അഭിമുഖീകരിക്കുന്ന ധാർമ്മിക സമസ്യകളെ വജ്രത്തിളക്കമുള്ള വാക്കുകൾ കൊണ്ട് വരച്ചിടുന്നു. പി കെ അനിൽകുമാർ
Out of Stock
