'കർഷകൻ പട്ടിണികിടക്കുമ്പോൾ അവൻ്റെ കന്നുകാലികൾ തഴച്ചുവളരുന്നു. നാട്ടിൽ ഇടതടവില്ലാതെ മഴ പെയ്തു. കന്നുകാലിത്തീറ്റ സമൃദ്ധമായിരുന്നു. പക്ഷെ, തൻ്റെ കൂറ്റൻ മൂരിയുടെ സമീപത്ത് ആ ഹൈന്ദവ കർഷകൻ വിശന്നുമരിക്കുകയാണ്. വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്രൂരമായിതോന്നുന്ന അന്ധവിശ്വാസത്തിൻ്റെ അനുശാസനങ്ങൾ സമൂഹത്തിനു സ്വയം സംരക്ഷകങ്ങളാണ്. അധ്വാനിക്കുന്ന കന്നുകാലികളുടെ സംരക്ഷണം, കൃഷിശക്തിയേയും അങ്ങനെ ഭാവിജീവിതത്തിനും ഐശ്വര്യത്തിനുള്ള ഉറവിടത്തേയും സുരക്ഷിതമാക്കിത്തീർക്കുന്നു. ഇതു കേഴ്വിക്ക് കർക്കശവും ദാരുണവുമായി തോന്നിയേക്കാം. പക്ഷെ ഇന്ത്യയിൽ ഒരു കാളക്കുപകരം വേറൊരു കാളയെ വെയ്ക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരു മനുഷ്യനുപകരം വേറൊരു മനുഷ്യനെ വെയ്ക്കുക.' ബ്രിട്ടൻ്റെ മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥയെ കീറിമുറിച്ചു പരിശോധിച്ച മാർക്സ് സ്വാഭാവികമായും ബ്രിട്ടൻ്റെ ഏറ്റവും മുഖ്യമായ കോളനിയായിരുന്ന ഇന്ത്യയെ അതിൻ്റെ സമഗ്രതയിൽ വിലയിരുത്തുന്നു.