അദമ്യമായ സ്വാതന്ത്ര്യബോധമുള്ള ഒരെഴുത്തുകാരൻ ആത്യന്തികമായി ചെന്നെത്തുന്നത് മാനവികതയുടെ ഹരിതതീരങ്ങളിലേക്കായിരിക്കുമെന്ന് സ്വയം പ്രഖ്യാപിക്കുന്ന നോവലുകളാണ് ഗ്രഹാം ഗ്രീനിന്റേത്. പശ്ചാത്തല വൈവിധ്യവും സമ്പന്നതയുംകൊണ്ട് സമൂഹസീമയിൽ കലങ്ങിമറിഞ്ഞ് വിവിധ വർണ്ണങ്ങളോടെ തേട്ടിത്തേട്ടിവരുന്ന മനുഷ്യജീവിതത്തെ നിരങ്കുശതയോടെ വർണ്ണിക്കുന്ന കഥാലോകം. മതവും മാർക്സിസവും തമ്മിലുള്ള ക്രിയാത്മകമായ സംവാദം പ്രമേയമാകുന്ന അത്യുദാത്തമായ ഒരു സമകാലിക ക്ലാസിക് കൃതി.