തൂലികാചിത്രത്തിൻ്റെയും സാഹിത്യനിരൂപണത്തിന്റെയും ഒരു അപൂർവ്വസംഗമം എന്നുവേണം ഡോ.എസ്. കെ. നായരുടെ “ഞാൻ കണ്ട സാഹിത്യകാരന്മാരെ' വിശേഷിപ്പിക്കേണ്ടത്. പ്രസിദ്ധീകരണങ്ങളിലൂടെ മാത്രം എഴുത്തുകാരെ പരിചയപ്പെടാൻ കഴിഞ്ഞിരുന്ന നാളുകളിൽ ഇംപ്രഷനിസ്റ്റ് കാഴ്ചപ്പാടിൽ ചങ്ങമ്പുഴയെയും ശങ്കരക്കുറുപ്പിനെയും എ ബാലകൃഷ്ണപിള്ളയെയും കാരൂരിനെയും ബഷീറിനെയും മറ്റും എസ് കെ നായർ ഹൃദ്യമായി പരിചയപ്പെടുത്തുന്നു.
ഡോ. എം.ജി. ശശിഭൂഷൺനോവൽരചന, നാടോടിവിജ്ഞാനീയഗവേഷണം, അദ്ധ്യാപനം, പത്രാധിപത്യം എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എസ്. കെ നായർ വീണ്ടെടുക്കുവാൻ കഴിയാത്ത ഒരു കാലഘട്ടത്തെയാണ് അനുഭവങ്ങളുടെയും ആശയങ്ങളുടെയും സൂക്ഷ്മാവതരണത്തിലൂടെ അനശ്വരമാക്കിയിട്ടുള്ളത്. അനുബന്ധമായി ചേർത്തിട്ടുള്ള പ്രതികരണങ്ങൾ ഓരോരുത്തരോടും അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹബന്ധത്തിൻ്റെ ദൃഢത വ്യക്തമാക്കുന്നു.