പെട്ടെന്ന് മനസിലേക്ക് ഓടി വരുന്ന ഫിലിം റീലുകളുണ്ട്. നിറഞ്ഞ സ്നേഹത്തോടെ ഓർക്കുന്ന കുറെ മുഖങ്ങളും ഇടങ്ങളും ഉണ്ട്. ആദ്യമായി സിനിമാ തീയറ്ററിൽ കൊണ്ടുപോയ അച്ഛനുമമ്മയും. ആദ്യം കൂട്ടുവന്ന കണ്ണൻ. കുമാരി മുത്തശ്ശിയുടെ വീട്ടിലെ കേബിൾ ടീവിയിൽ കണ്ട നൂറായിരം ഏഷ്യാനെറ്റ്, സൺ ടിവി സിനിമകൾ ആദ്യമായി ഹിന്ദി സിനിമ കാണാൻ പ്രേരിപ്പിച്ച കളിക്കൂട്ടം, ഇംഗ്ലീഷ് സിനിമയോടുള്ള പേടിമാറ്റിയ ചാർളി ചാപ്ലിൻ്റെയും ലൗറൽ ആൻഡ് ഹാർഡിയുടെയും വീഡിയോ കാസറ്റുകൾ സ്കൂളിലെ സിനിമാ ക്ലബ്ബിൽ നിന്നു കണ്ട പേരറിയാ ഭാഷകളിലെ സിനിമകൾ